Chapter Title : ഒലി 3 [രാഭണൻ]
പറഞ്ഞു - എത്ര വർഷത്തെ പ്രാർഥനയാ ന്റെ ശാരദേ അവസാനം ദൈവം നമ്മടെ വിളി കേട്ടല്ലോ.
ഉം ... അവർ മൂളി.
എന്താടോ ഒരു സങ്കടം പോലെ
സങ്കടോ ഇവിടുള്ള എല്ലാരേക്കാളും കൂടുതൽ ഞാനല്ലേ ഭാർഗവേട്ടാ സന്തോഷിക്യ.
ന്നിട്ടെന്താടോ ഭാര്യേ മുഖത്ത് ഒരു പ്രസന്നതക്കുറവ്.
ഏയ് ഒന്നൂല്യ അത് ഭാർഗവേട്ടന് തോന്നുന്നതാ.
----------------------------------------
നാണുവേട്ടാ നൂറുറുപ്പ്യ ഇണ്ട് നാടനോ ചാരായോ എന്താച്ചാ വാങ്ങീട്ട് വാ ബാക്കി വച്ചൊ .
ശാരദയ്ക്ക് വിശേഷം ണ്ടെന്ന് കേട്ടല്ലോ രാജാ ഉള്ള തന്നെ.
പിന്നല്ലാണ്ട് നാണുവേട്ടാ . വൈകുന്നേരത്തിനുള്ളിൽ ഒന്നൊപ്പിച്ചാട്ടെ.
വൈകീട്ട് രാജനും അമ്മാവനും കൂടി പറമ്പീന്ന് അടി തുടങ്ങി .അയൽക്കാരി പെണ്ണുങ്ങളൊക്കെ വന്നിട്ടുണ്ട് അവർ ശാരദയോട് ഓരോന്ന് പറയുന്നുണ്ട് . ചിലതൊക്കെ ഉപദേശങ്ങളാണ് ഗർഭകാലത്ത് അത് ചെയ്യരുത് ഇത് ചെയ്യരുത് അങ്ങനെ അങ്ങനെ പോകുന്നു.
ശ്രീദേവി കോഴി വറുത്തത് പറമ്പിലെത്തിച്ചു കൊടുത്തു - ദേ ഇതേയുള്ളൂ ഇനി ചോദിച്ച് വന്നേക്കരുത് കെട്ടോ.
എല്ലാവരും പോയ്ക്കഴിഞ്ഞു. രാജനും ഭാർഗവേട്ടനും ഇപ്പഴും പറമ്പിൽ തന്നെ. ശാരദാമ്മായി എന്തൊക്കെയോ ചിന്തിച്ച് കുറേ നേരം അങ്ങോട്ട് നോക്കി ഇരുന്നു. ന്നിട്ട് അടുക്കളേലോട്ട് നടന്നു . മ്മടെ കഥാനായകൻ കുട്ടികൃഷ്ണൻ അടുക്കളേലിരുന്ന് പുട്ടു തിന്നുവാണ്.
അത് കണ്ട് ശരദാമ്മായിക്ക് സഹിച്ചില്ല . ഗർഭവുണ്ടാക്കിയവൻ ഒരു കൂസലുമില്ലാണ്ട് പുട്ടു തിന്നുവാണ് . അവർക്ക് ദേഷ്യം അരിച്ച് കയറി പോണ പോക്കിൽ അവന്റെ തല മണ്ട നോക്കി ഒരു കൊട്ട് കൊടുത്തു.
ന്താ ശാരദാമ്മേ പുട്ടുവേണേൽ അമ്മ തരില്ലേ ...
അയ്യോ ഇങ്ങനൊരു മരപ്പൊട്ടൻ - അവർ സ്വയം പറഞ്ഞു.
💬 Comments
View all comments