0%

Chapter Title : ഒളി താവളം [അമവാസി]

Author : Amavasi Read All Parts 2954

ആന്നപ്പ.....

അപ്പോഴേക്കും ബാബു ഏട്ടൻ കഴിച്ചു കഴിഞ്ഞു പാത്രം കഴുകി വച്ചു അടുക്കളയിൽ ഉള്ളു ടൌലിൽ മുഖം തുടച്ചു പതിയെ നമ്മുടെ കഥ നായികയ്യുടെ റൂമിൽ പോയി

ബാബു : മോളു.... മോളു... താഷി....

ബാബു ഏട്ടന്റെയും ഭാനു ടീച്ചറുടെയും ഏക സന്തതി ആണ് ആ കട്ടിലിൽ z പോലെ ചുരുണ്ടു കിടക്കുന്നത്....

ഇതിൽ ഒരു കഥ ഇണ്ട് താഷി വയറ്റിൽ ആയിക്കുമ്പോൾ അവർക്കു രണ്ടാൾക്കും ഒരു ആണ് കുട്ടി വേണം എന്നായിരുന്നു... എന്നാ അവരുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടാണ് ആ കിടക്കുന്നത് വന്നത്

അന്നേരം ബാബു ഏട്ടൻ പറഞ്ഞത്... ആണായാലും പെണ്ണായാലും നമ്മുടെ അല്ലെ ഭാനു... നമ്മക് ഓളെ ഒരു ആണിനെ പോലെ വളർത്താന്ന്... ഇഞ്ഞു ബേജാറാവല്ലേ... ആണയും പെണ്ണയും ഒന്ന് ഉള്ളത് കൊണ്ട് എല്ലാരും കൂടെ അങ്ങ് കൊഞ്ചിച്ചു വഷളാക്കി എന്ന് വേണം പറയാൻ... കിട്ടിയ ചാൻസ് മൂപ്പത്തിയും വിട്ടു കൊടുത്തില്ല....

ബാബു : മോളെ.. മോളെ ആഹ്ഹ് നീക്കേടി കോളേജിൽ പോവണ്ടേ

ഇത് കേട്ടതും പുതപ്പിനടിയിൽ നിന്നും രണ്ടു കൈകൾ മാത്രം പൊന്തി..... എന്നിട്ടു ഒരു കൈ കൊണ്ട് അടുത്ത് എവിടെയോ വച്ച ഫോൺ തപ്പി എടുത്തു.. എന്നും ഇത് പതിവാ എഴുന്നേറ്റ് കഴിഞ്ഞാൽ കൊറച്ചു നേരം ഒന്ന് ഫോണിൽ നോക്കണം...

ബാബു : ആഹാ എനിക്കലെ.. ലേറ്റ് അത് കഴിഞ്ഞു ഫോണിൽ നോക്കണോ... മോളെ

താഷി : മ്മ്....

ബാബു : എണീക്ക്....

താഷി : മ്മ്...

ബാബു : മ്മ്.. മ്മ് മൂളല് മാത്രേ ഉള്ളൂ എനിക്കുന്നില്ലേ നീ.. ഞാൻ വെള്ളം കോരി പാരും കേട്ടോ..

താഷി : എന്നാ അതാ നല്ലത് പിന്നെ കുളിക്കാൻ നോക്കണ്ടല്ലോ...

ബാബു : ഇങ്ങനെ ഒരു മടിച്ചി.. എണീക്കെടി...

അതും പറഞ്ഞു അവളെ കുത്തി പൊക്കി... ഒരു ചെറിയ സ്ലീവ് ലെസ്സ് ബനിയനും ഒരു ചെറിയ നിക്കറും ആണ് വേഷം... ഇപ്പോഴാണ് നിക്കേറിലേക്ക് കേറിയത്‌ അല്ലെങ്കിൽ ഒരു മുട്ട് വരെ ഉള്ള ഷമ്മിയോ അല്ലെങ്കിൽ ഒരു ബനിയനും വെറും ഒരു പാന്റ്റിയും ആവും വേഷം...

💬 Comments

View all comments