Chapter Title : ഒളി താവളം 3 [അമവാസി]
റൂമിൽ കേറി വാതിൽ അടച്ചു ഇരിക്ക് അവർ പോയി കഴിഞ്ഞു ഞാൻ പറയാം എന്ന്...
കോയ : അത് അവളുടെ ബുദ്ധി തന്നെ ആന്നോ എന്ന് എനിക്ക് ഇപ്പോഴും ഒരു സംശയം ഇല്ലാതെ ഇല്ല
കുഞ്ഞു : പോടാ മൈരേ അയിന് നീ അല്ല ഞാൻ...
താഷി : കോയ കഥ തടസ്സം ആക്കല്ലേ കുഞ്ഞു യൂ കണ്ടിന്യൂ...
കുഞ്ഞു : ഞാൻ എന്താകാൻ ആണ് അന്ന് അവിടുത്തെ ടോയ്‌ലറ്റിൽ കേറി ഇരുന്നു... ടീച്ചേർസ് വന്ന് പോയി.. കൂടെ കൂടെ പിള്ളേരും വന്ന് തുടങ്ങി... എന്നിട്ടും എന്റെ ഡോർ തുറന്നില്ല.. പല കുട്ടികളും വന്ന് തട്ടുന്നു.. കൊറേ നേരം തുറക്കാതെ ആയപ്പോ അവർക്കു സംശയം തോന്നി ഇനി ഏതേലും പിള്ളേര് വയ്യാതെയോ തല കറങ്ങി വീണത് ആന്നോ എന്നൊക്കെ പുറത്തു നിന്നു സംസാരം കേക്കുണ്ട്....
അവിടെ നിന്ന പിള്ളേർ പോയി ടീച്ചറിനെ വിളിച്ചു കൊണ്ട് വന്ന്.... ഞാൻ ആണെങ്കിൽ വിയർത്തു കുളിച്ചു നിക്കുവാ എന്ത് ചെയ്യണം അറിയാതെ.. അവസാനം ഡോർ തല്ലി പൊട്ടിക്കാം എന്ന് ആയപ്പോ.. എനിക്ക് വേറെ വഴി ഇല്ലാതെ ആയി... ഞാൻ ഡോർ തുറന്നു
എല്ലാരും ഞെട്ടി...
പല ഭാഗത്തു നിന്നു പല ചോത്യം....
താഷി : അപ്പോ ഇയാടെ കാമുകിയോ
കുഞ്ഞു : ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ പറയല്ലേ എന്ന് കണ്ണ് കൊണ്ട് കാണിച്ചു അവളുടെ കണ്ണ് നിറഞ്ഞിരുന്നു.... പിന്നെ പുറത്തു വന്നപ്പോഴാണ് ഇതു വലിയ വിഷയം ആയെന്നു മനസ്സിലായത്... എല്ലാ ചെക്കാരും പിള്ളേരും കൂവാൻ തുടങ്ങി... അതിൽ ചിലർ വിളിച്ചു പറയാൻ തുടങ്ങി.. ഡാ മൂത്ര കുഞ്ഞു നാണം ഉണ്ടോടാ എന്നൊക്കെ.... അന്നേരം അവിടെ എന്നെ കളിയാക്കാതെ ഇരുന്നത് ഇവർ രണ്ടും ആയിരുന്നു അങ്ങനെ ഞാൻ മൂത്ര കുഞ്ഞു ആയി അന്നത്തോടെ ഞാൻ പഠിപ്പു നിർത്തി...
താഷി : എന്നിട്ട് നിങ്ങളുടെ ക്യാമുകി എന്ത് ചെയ്യുന്നു ഇപ്പൊ...
കോയ : അവൾ ഇപ്പൊ അവളുടെ കെട്ടിയോന്റെ കൂടെ സുഖം ആയി ജീവിക്കുന്നു..
താഷി : പിന്നീട് അവരെ കണ്ടില്ലേ കുഞ്ഞു..
💬 Comments
View all comments