0%

Chapter Title : ഒളി താവളം 3 [അമവാസി]

Author : Amavasi Read All Parts 2190

കുഞ്ഞു...

താഷി അടക്കം അവർ എല്ലാരും ചിരിച്ചു...

താഷി : എന്നാലും എന്താ കുഞ്ഞു മോനെ അങ്ങനെ ഒരു പേര് varan കാരണം നീയും ഇതു  പോലെ ഇച്ചീച്ചി കുട്ടി ആയിരുന്നോ...

കോയ : അത് വലിയ ഒരു കഥയ മോളെ...

കുഞ്ഞു : അങ്ങനെ ഇവന്മാര് ഇട്ടു ഓവർ ആക്കുന്നത് പോലെ ഒന്നും അല്ലാ സംഭവം..

താഷി : എന്നാ പിന്നെ ഇയാള് തന്നെ അങ്ങ് പറ

കുഞ്ഞു : പണ്ട് ഞങ്ങൾ പ്രീ ഡിഗ്രി പഠിക്കുന്ന കാലം..

താഷി : ooo ഓൾഡ് story... ഫ്ലാഷ് ബാക്ക് ആന്നോ...

കുഞ്ഞു : ചെറുതായി.. അന്ന് എനിക്ക് ഒരു പ്രണയം ഇണ്ടായിരുന്നു.. അറിയാലോ അന്നത്തെ കാലം ഇതൊക്ക ആരേലും അറിഞ്ഞാലോ എന്ന് വെച്ച് വളരെ രഹസ്യം ആയിരുന്നു സൂക്ഷിച്ചു എന്റെ കഷ്ട കാലത്തിനു ഈ തെണ്ടികളോടാ പറഞ്ഞെ.... അന്ന് ഇതു പോലെ അങ്ങനെ ഓപ്പൺ ആയി സംസാരിക്കാനും ഒന്നും പറ്റില്ല...

താഷി : ആ അതെന്താ

കുഞ്ഞു : ആ ഒരു കാല ഘട്ടം അതായിരുന്നു മോളെ

താഷി : ആ എന്നിട്ട്...

കുഞ്ഞു : എന്നിട്ട് എന്താ അവളെ ഞാൻ എപ്പോഴും കണ്ടിരുന്നത് അവരുടെ ബാത്‌റൂമിന്റെ സൈഡിൽ വെച്ചാണ്...

താഷി : അതെന്താ ക്ലാസ്സിൽ പോവുമ്പോ വരുമ്പോൾ ഒന്നും കണ്ടൂടെ mr....

കുഞ്ഞു : ആ ബെസ്റ്റ് എന്നിട്ട് വേണം അവളുടെ കൂട്ടുകാരികൾ കണ്ടു വിട്ടിൽ പറഞ്ഞു കൊടുക്കാൻ

താഷി : ഓ ടാസ്ക്.. പാവം കാമുകൻ.. എന്നിട്ട്

കുഞ്ഞു : അങ്ങനെ എന്നും അവിടെ വെച്ച് സംസാരിക്കുന്ന പോലെ സംസാരിക്കുവായിരുന്നു... അറിയാലോ പണി വരാൻ ഉള്ളത് അത് കൊറിയർ ആയും വരും എന്ന് പറഞ്ഞ പോലെ അന്ന് സ്റ്റാഫ്‌ റൂമിലെ ബാത്രൂം ബ്ലോക്ക്‌ ആയി... ടീച്ചർമാർ എല്ലാം കൂടെ മുള്ളാൻ വേണ്ടി അങ്ങോട്ട്‌ കെട്ടി എടുത്തു... ഇതു കണ്ട അവൾ എന്നോട് മാറി നിക്കാൻ പറഞ്ഞു... എങ്ങോട്ട് മാറാൻ നേരെ പോയ എന്തായാലും അവരുടെ മുന്നിൽ ചാടും..

അപ്പൊ അവൾ പറഞ്ഞു ബാത്‌റൂമിൽ ഏതേലും

💬 Comments

View all comments