0%

Chapter Title : ഒളിച്ചുകളി [Achillies]

Author : Achillies Read All Parts 21.2K

പിള്ളേര് പറഞ്ഞല്ലോ, ഇത്രേം നേരം ഏതവന്റെ കൂടെ ആയിരുന്നെടി… “

ആലോചനയിൽ മുഴുകി പാതി ബോധത്തിൽ വീട്ടിലെത്തിയ മൃദുലയെ തിരികെ ഭൂമിയിലെത്തിച്ചത്, അമ്മയുടെ കാറിച്ചയായിരുന്നു. ഞെട്ടൽ മാറും മുന്നേ, അടുത്തു നിന്ന പുളിമരത്തിന്റെ നേരിയ കൊമ്പ് വലിച്ചെടുത്തു പാഞ്ഞു വന്ന ശ്രീവിദ്യയുടെ ആദ്യ അടി അവളുടെ തുടയിൽ പാവാടയ്ക്ക് മേലെ വീണിരുന്നു.

“നശിച്ചവള്…എങ്ങനെലും പഠിച്ചു രക്ഷപെടണം എന്നില്ല, എന്നെപ്പോലെ ജീവിതം കൊണ്ട് പോയി തുലക്കാനാ ഭാവം….കൊല്ലും ഞാൻ…”

എപ്പോഴും കരയുന്ന മൃദുല അന്ന് അടി മുഴുവൻ വാങ്ങിച്ചു കൂട്ടിയിട്ടും പ്രതിഷേധത്തിന്റെയോ സങ്കടത്തിന്റെയോ ഒരു ഭാവവും കാണിച്ചില്ല….തല്ലുന്ന ശ്രീവിദ്യയുടെ കണ്ണിലേക്ക് തന്നെ ഉറ്റുനോക്കി നിന്നു.

അവളുടെ നോട്ടത്തിൽ ആദ്യമായി ശ്രീവിദ്യയും പകച്ചു, കരഞ്ഞു നിലവിളിച്ചു അടി കിട്ടാതിരിക്കാനായി കെട്ടിപ്പിടിച്ചു നിൽക്കാറുള്ള മൃദുല തന്റെ കണ്ണിലൂടെ മനസിന്റെ ഉള്ളിലേക്ക് നോക്കുന്ന പോലെ ശ്രീവിദ്യയ്ക്ക് തോന്നിയതും അവളുടെ കൈകൾ താഴ്ന്നു, തന്നെ തന്നെ നോക്കി നിൽക്കുന്ന മോളെ ഒരു നിമിഷം പകപ്പോടെ തിരിച്ചു നോക്കി, കൈമോശം വന്നു പോയ ദേഷ്യത്തിന്റെ എവിടെയോ ബാക്കി നിന്ന തൊങ്ങൽ എങ്ങനെയോ തേടിപ്പിടിച്ചു വീണ്ടും മുഖം കഴിയുംപോലെ കനപ്പിച്ചു.

“പോയി കുളിച്ചു ഉടുപ്പ് കഴുകിയിട്ട് പഠിക്കെടി നാശം പിടിച്ചവളെ….”

അപ്പോഴും അമ്മയെ ഒന്നു നോക്കി ഒരക്ഷരം മിണ്ടാതെ നടന്നു പോവുന്ന മൃദുലയെ ശ്രീവിദ്യ ഭയത്തോടെ നോക്കിനിന്നുപോയി. കാരണമറിയാത്ത തരിപ്പ് അവളുടെ ഉള്ളിലൂടെ കടന്നു പോയി.

കുളിക്കുമ്പോൾ മൃദുലയുടെ മനസ്സിൽ സാവിത്രിയുടെ വാക്കുകൾ കടന്നു വന്നു.

“ഒത്ത പെണ്ണാ എത്ര നാള് അവൾക്ക് പിടിച്ചു നിൽക്കാൻ പറ്റും എന്നു കണ്ടറിയണം, നോക്കിക്കോ മോനെ, അവളുടെ മുഖത്തെ തുടിപ്പും

💬 Comments

View all comments