Chapter Title : ഒളിച്ചുകളി [Achillies]
മുറ്റം കടന്നു അഭി വരുന്നത് മൃദു കണ്ടത്,
അവനെ കണ്ടതും, ചായ്പ്പിലെ അഭിയെ അവൾ വീണ്ടും മനക്കണ്ണിൽ കണ്ടു.
നടുമുറിയിൽ ഇരുന്ന് പഠിക്കുന്ന അനിയത്തിയെ കണ്ടു അവന്റെ കണ്ണും വിടർന്നു.
“ഡി കുട്ടൂസേ….ഇന്നാ നീ പറഞ്ഞ കളർ തുണി….അത് തന്നെയല്ലെന്നു നോക്ക്, എന്നിട്ട് നമുക്ക് തയ്ക്കാൻ കൊടുക്കാം….”
കയറിവന്നു അവളുടെ തലയിൽ ഒന്നു തട്ടി പേപ്പറിൽ പൊതിഞ്ഞ തുണി അവൾക്ക് നേരെ നീട്ടുമ്പോൾ അത് വാങ്ങി വെച്ചു അടുക്കളയിലേക്ക് തലനീട്ടി അമ്മ ശ്രെദ്ധിക്കുന്നില്ലെന്നു ഉറപ്പു വരുത്തി അവന്റെ കയ്യിൽ വലിച്ചു വീടിന്റെ വശത്തെ വിറക് പുരയിലേക്ക് കൊണ്ടു വന്ന മൃദു കണ്ണു നിറച്ചു അഭിയെ നോക്കി.
“എന്താടി….എന്താ മോൾക്ക് പറ്റിയെ എന്തിനാ എന്റെ കൊച്ചു കരയുന്നെ….”
ഉടനെ പാവാട വലിച്ചു പൊക്കി തുടയിലും കാലിലും പതിഞ്ഞ ചുവന്ന നീറ്റു പാടിൽ അവന്റെ കൈ പിടിച്ചു വെച്ചു വിതുമ്പി നിൽക്കുന്ന മൃദുലയുടെ ദേഹത്തു തിനർത്തു നിൽക്കുന്ന പാട് കണ്ടു ആദ്യം അഭിക്ക് തോന്നിയത് കലിയായിരുന്നു, പിന്നീട് സങ്കടവും.
അവന്റെ കണ്ണുകളും നിറയുന്നത് കണ്ട മൃദുല. അവന്റെ നെഞ്ചിലേക്ക് ചാരി അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
“പോട്ടേഡി മോളു….ഇനി എന്റെ കൊച്ചിന്റെ മേലെ ഒരു നുള്ള് മണ്ണ് വീഴാൻ പോലും ഏട്ടൻ സമ്മതിക്കില്ല, അതിന് എന്ത് ചെയ്യേണ്ടി വന്നാലും ഏട്ടൻ ചെയ്യും, ഇനി എന്റെ പൊന്ന് കരയൂല….”
അവളുടെ പുറത്തു തടവി മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ച പോലെ അഭി പറയുമ്പോൾ അതു മനസിലാക്കിയ പോലെ മൃദു അവനെ ഒന്നുകൂടെ മുറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു.
***********************************************
രാത്രി പിഞ്ഞാണത്തിൽ കഞ്ഞിയും പുഴുക്കും ചമ്മന്തിയും,
💬 Comments
View all comments