Chapter Title : ഒളിച്ചുകളി [Achillies]
ചാഞ്ഞു നിന്ന ചാമ്പയിലെ പഴുത്ത ചാമ്പയ്ക്ക പൊട്ടിച്ചു അതും കടിച്ചു വീട്ടിലേക്ക് നടന്നു അവളുടെ കുറുമ്പും നോക്കി ചിരിച്ചു അഭിയും.
************************************************
“ഹോ എത്ര നാള് പ്രാര്ഥിച്ചിട്ടാ ആ വയറൻ സുഗുണൻ മാഷിന് തൂറ്റൽ പിടിച്ചത്, പക്ഷെ ഉച്ചക്കായിപ്പോയി, രാവിലെ തന്നെ തുടങ്ങിയിരുന്നേൽ ഒരൂസം മുഴുവനായിട്ടു കിട്ടിയേനെ….”
മലയാളമെടുക്കുന്ന സുഗുണൻ മാഷിന് വയറിളകിയതുകൊണ്ടും പകരം ക്ലാസ് എടുക്കാൻ ആളില്ലാത്ത ട്യൂട്ടോറിയൽ ആയതുകൊണ്ടും ഉച്ചക്ക് വിട്ട സന്തോഷത്തിൽ തിരികെ വരുമ്പോൾ അനില കാത്തു കിട്ടിയ അവധിയിൽ കൊതിവിട്ടു.
“സാരമില്ലെടി അടുത്ത വട്ടം നമുക്ക് കാട്ടുമുത്തിക്ക് നേർച്ച നേരാം, എല്ലാത്തിനും കൂട്ടത്തോടെ ഇളകണേന്നു…”
കൂടെ നടന്ന റസിയയും ചിരിച്ചു.
“നീ എന്താടി ഒരു സന്തോഷമില്ലാത്ത പോലെ…എത്ര നാള് കൊതിച്ചിട്ടാടി ഒരൂസം കിട്ടിയേ…”
അനില മൗനിയായി നടന്ന മൃദുലയെ നോക്കി ചോദിച്ചു.
“എനിക്ക് വീട്ടിൽ പോവണ്ടടി…ക്ലാസ്സിൽ ആണേൽ കുറച്ചു സമാധാനം എങ്കിലും കിട്ടിയേനെ ഇതിപ്പോ വീട്ടിൽ ചെന്നാൽ അപ്പൊ തുടങ്ങും അമ്മ ഓരോ ജോലി ചെയ്യിക്കാൻ,...എന്നിട്ട് എന്തേലും കുഴപ്പം കണ്ടുപിടിച്ചു തുട പൊട്ടിച്ചു തല്ലും തരും, വീട് കാണുമ്പോഴേ എനിക്കിപ്പോൾ പേടിയ…”
“നിന്റെ അമ്മയ്ക്ക് എന്താ ഇത്ര ദേഷ്യം….ഒന്നു നേരാം വണ്ണം ചിരിക്കുന്നതുപോലും ഞങ്ങളാരും കണ്ടിട്ടില്ല, ഞങ്ങളെയൊന്നു നേരെ മര്യാദയ്ക്ക് നോക്ക പോലും ഇല്ല…”
അനില മൃദുലയോട് പരാതി പറഞ്ഞു.
“സ്വന്തം മോളെ പോലും ഇഷ്ടല്ല…പിന്നാ അയലോക്കത്തു എന്നും അടി നടത്തുന്ന ബിന്ദൂന്റെ മോളായാ നിന്നെ…”
മൃദുല പുച്ഛിച്ചു പറഞ്ഞു നടക്കുമ്പോഴും, എന്നും ക്ലാസ് കഴിഞ്ഞു വൈകിട്ട് കിട്ടാറുള്ള തല്ല് ഇന്ന് ഉച്ച മുതലേ വാങ്ങി കൂട്ടാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്നു
💬 Comments
View all comments