0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 943

സൗമ്യ പറഞ്ഞത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ നോക്കി. അനു അപ്പോൾ പുഞ്ചിരിച്ച് കൊണ്ട് എന്നോട് പറഞ്ഞു: "ഇതാ ഞാൻ പറയാനുണ്ടെന്ന് പറഞ്ഞെ. ഇവൾക്ക് നമ്മ്ടെ കാര്യമെല്ലാം അറിയാന്നേ"

നിയാസും അമൃതും കൂടാതെ സൗമ്യ കൂടി ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന കാര്യം അറിഞ്ഞപ്പോൾ ആദ്യമൊന്ന് അമ്പരന്നെങ്കിലും സൗമ്യയുടെ സംസാരത്തിൽ നിന്ന് ഞങ്ങൾക്കനുകൂലമാണ് കക്ഷിയെന്ന് മനസ്സിലായതോടെ ഞാൻ അനൂന്റെ ഇടത്തെ കൈയ്യിൽ പിടിച്ച് കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു:

"അനൂട്ടി ... നീ പോയി സൗമ്യേച്ചിയുടെ അടുത്തിരുന്നോ"

"ഇപ്പോ ഞാൻ സൗമ്യയ്ക്ക് കമ്പനി കൊടുക്കാൻ ബാക്കിൽ ഇരിക്ക്യാൻ പോവ്വാ. തിരിച്ച് വരുമ്പോ ഞാൻ എന്റെ ആദീടെ കൂടെ മുൻപിലാ ഇരിക്കുന്നേ കേട്ടോടീ സൗമ്യേന്ന്" ചിരിച്ച് കൊണ്ട് പറഞ്ഞ അനു മുന്നിലെ സീറ്റിൽ നിന്നിറങ്ങി ബാക്ക് സീറ്റിൽ സൗമ്യയ്ക്കരികിൽ പോയി ഇരുന്നതോടെ ഞാൻ കാർ സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു. രണ്ട് പെണ്ണുങ്ങൾ സംസാരം തുടങ്ങിയാൽ പിന്നെ എന്തൊക്കെ പറയുമെന്ന് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലാലോ?
അനുവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ സൗമ്യ സീറ്റിൽ അൽപ്പം മുന്നോട്ടാഞ്ഞിരുന്നിട്ട് എന്റെ തോളിൽ കൈ കൊണ്ട് തട്ടിയിട്ട് പറഞ്ഞു:

"ആദി… എന്താ നിന്റെ ഫ്യൂച്ചർ പ്ലാൻ?
അനൂന്റെ കാര്യം നീ വീട്ടിൽ അധികം വൈകാതെ പറയണംട്ടോ. വീട്ടിൽ വരുന്ന കല്യാണാലോചന ഓരോന്ന് പറഞ്ഞ് ഒഴിവാക്കി എത്ര നാളാന്ന് വെച്ചാ ഇവള് പിടിച്ച് നിൽക്കാ."

"എന്റെ കോഴ്സ് തീരുന്നതിനു മുന്നേ അനൂന്റെ കാര്യം ഞാൻ വീട്ടിൽ പറയും സൗമ്യേച്ചി." അനൂനെ കാറിനുള്ളിലെ കണ്ണാടിയിൽ നോക്കി കൊണ്ട് ഞാൻ സൗമ്യയ്ക്ക് മറുപടി പറഞ്ഞു.

"നിന്നെ ടെൻഷനടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ ട്ടോ

💬 Comments

View all comments