Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ആദി. ഈ പെണ്ണിന്റെ ടെൻഷൻ കാണാറുള്ളത് കൊണ്ട് പറഞ്ഞതാ ഞാൻ"
"ഏയ് അത് സാരൂല്ല സൗമ്യേച്ചി. ഇന്ന് കാറിൽ കയറിയപ്പോ മുതൽ ഞാനും അനുവും സംസാരിച്ച് കൊണ്ടിരുന്നത് ഈ കാര്യത്തെ കുറിച്ചായിരുന്നു." ഞാൻ സൗമ്യേയോട് പറഞ്ഞു.
പിന്നെ കുറേ നേരം ഞങ്ങൾ കാറിൽ ഒന്നും സംസാരിച്ചില്ല. മരട് എത്താറായപ്പോൾ "നല്ല ഹോട്ടൽ കണ്ടാ പറയണേ ചായ കുടിക്കാന്ന്" സൗമ്യ പറഞ്ഞതോടെ വഴിയരികിൽ കണ്ട ആര്യാസ് ഹോട്ടലിന് മുന്നിൽ ഞാൻ കാർ നിർത്തി. കാറിൽ നിന്നിറങ്ങിയ ഞങ്ങളെല്ലാവരും ഫാമിലി റൂമിൽ പോയി ഇരുന്നു. അനു എന്റെയൊപ്പം തന്നെയാണ് ഇരുന്നത്. രാവിലെ ഒന്നും കഴിച്ചിട്ടില്ലാന്ന് പറഞ്ഞ സൗമ്യ ഞങ്ങൾക്കും കൂടി മസാല ദോശ ഓർഡർ ചെയ്തു. ഭക്ഷണം കൊണ്ട് വരുന്നതും നോക്കിയിരിക്കുമ്പോൾ സൗമ്യ പറഞ്ഞു:
"സത്യം പറയാലോ ആദി. നിങ്ങള് രണ്ടാളും തമ്മില് ഇഷ്ടത്തിലാണെന്ന് ഈ പെണ്ണ് എന്നോട് പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ലാ പിന്നെ നിങ്ങള് രണ്ട് പേരും ഒരുമിച്ചുള്ള പിക്ചറൊക്കെ ഇവള് കാണിച്ച് തന്നപ്പോഴാ എനിക്ക് വിശ്വാസമായേ"
സൗമ്യ പറഞ്ഞത് കേട്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി ഒരു കള്ള ചിരി ചിരിക്കുന്നുണ്ട്.
"എന്താ പറയാ സൗമ്യേച്ചി അങ്ങനെയൊരബദ്ധം എനിക്കും പറ്റി" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ പറഞ്ഞതിഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തണ്ടയിൽ നുള്ളി പറിച്ച് കൊണ്ടിരുന്നു. അനൂന്റെ പിച്ചലിൽ വേദനിച്ച ഞാൻ കൈ തടവി കൊണ്ട് അനൂനെ നേരെ തല വെട്ടിച്ച് കൊണ്ട് ചിരിച്ചിട്ട്"ചുമ്മാ പറഞ്ഞതാന്ന്" പറഞ്ഞ് മേശയിൽ കൈ നീട്ടി വച്ചിരുന്ന അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം
💬 Comments
View all comments