Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
കൈ ചേർത്ത് പിടിച്ചിരുന്നു.
ഞങ്ങളുടെ പ്രവൃത്തി കണ്ട് ചിരി വന്ന സൗമ്യ ഞങ്ങളെ രണ്ടാളെയും നോക്കി ചിരിച്ചിട്ട് പറഞ്ഞു.
"നിങ്ങള് രണ്ടും നല്ല ചേർച്ചയാട്ടോ ആദി. നിങ്ങളെ രണ്ടിനേം ഒരുമിച്ച് കണ്ടാ ഒരേ പ്രായമാന്നെ കാണുന്നോര് കരുതൂ"
"അതുകൊണ്ടല്ലേ ഞാനിതിന്റെ പിറകെ നടന്ന് ഇതിനെയങ്ങ് വളച്ചേ" ന്ന് പറഞ്ഞ് അനൂന്റെ തോളിൽ കൈയ്യിട്ടിട്ട് അനൂനെ ഞാൻ എന്നിലേക്ക് ചേർത്തിരുത്തി. സൗമ്യ കാണുന്നതിന്റ ചമ്മലിൽ അനു എന്റെ കൈ തോളിൽ നിന്ന് എടുത്ത് മാറ്റിയിട്ട് സൗമ്യയെ നോക്കി നാണിച്ച് കൊണ്ട് ഒരു ചിരി പാസാക്കി. ഞങ്ങളുടെ പ്രവൃത്തികളെല്ലാം സൗമ്യ പുഞ്ചിരിയോടെ നോക്കിയിരിപ്പുണ്ടായിരുന്നു. അപ്പോഴെയ്ക്കും ഓർഡർ ചെയ്ത മസാശ ദോശ ഞങ്ങളുടെ മുന്നിലെത്തി. മസാശ ദോശ കഴിച്ചിറങ്ങിയ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. കാറിന്റെ ബാക്ക് സീറ്റിലിരിക്കുന്ന അനുവും സൗമ്യവും കലപിലയായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. കാറിന്റെ അകത്തെ കണ്ണാടിയിൽ അനൂനെ ഞാൻ ഇടയ്ക്കിടെ നോക്കി കൊണ്ടിരുന്നു. ഞാൻ നോക്കുന്നത് കണ്ട അനു അവളുടെ ആ പാൽ പല്ലുകൾ കാണിച്ച് പുഞ്ചിരിച്ച് കൊണ്ടിരുന്നു. അങ്ങനെ ഒരു ഒരു 11.15 ഓടെ ഞങ്ങൾ ആലപ്പുഴയിലെ സരോവരം കൺവെൻഷൻ സെന്ററിലെത്തി.
അനൂനെയും സൗമ്യയേയും ഹാളിന്റെ മുന്നിലുള്ള ഗ്ലാസ്സ് ഡോറിനു മുന്നിൽ ഇറക്കിയ ഞാൻ കാർ പാർക്ക് ചെയ്യാനായി പോയി. തിരിച്ച് ഹാളിന് മുന്നിലെത്തിയ എന്നെ കാത്ത് അനുവും സൗമ്യയും നിൽപ്പുണ്ടായിരുന്നു. അവരുടെ അരികിലേയ്ക്ക് ചെന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ച് അനുവും ഞാനും ഹാളിനകത്തേയ്ക്ക് കയറി.ഞങ്ങളുടെ പിറകെയായി സൗമ്യയും നടന്നു. സെൻട്രലൈസ്ഡ് ഏ.സിയുള്ള ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ ആളുകൾ ഇരുപ്പ് ഉറപ്പിച്ചിട്ടുണ്ടായിരുന്നു. സ്റ്റേജെല്ലാം
💬 Comments
View all comments