0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 947

സമയത്ത് കൂടെ നിൽക്കാൻ പറഞ്ഞ് സ്റ്റേജിലേയ്ക്ക് വിളിച്ചു. ഞാൻ ഒറ്റക്കാവുമെന്ന് പറഞ്ഞ് അനു ഒഴിഞ്ഞ് മാറി. സൗമ്യ കൃഷ്ണയോടൊപ്പം പോയ് കൊള്ളാമെന്ന് പറഞ്ഞ് എന്നോടും അനൂനോടും ഹാളിലേയ്ക്ക് പോയ്ക്കൊളാൻ പറഞ്ഞു. അതോടെ ഞാനും അനുവും ഹാളിലെ കസേരയിൽ പോയി അടുത്തടുത്തായി ഇരുന്നു. പെണ്ണെന്റ അടുത്തിരുന്ന് ഓരോ കിന്നാരമൊക്കെ പറഞ്ഞ് കൊണ്ടിരുന്നു.
"നമ്മുടെ കല്യാണവും ഇതേ പോലെ നല്ല സെറ്റപ്പിൽ നടത്തണം. അല്ലേ ആദി"

"ഇതേ പോലെ നടക്കുമോന്നറിയില്ല എന്തായാലും നിന്നെ ഞാൻ കെട്ടും മോളെ" അനൂന്റെ വലത്തെ കൈയ്യിൽ എന്റെ ഇടം കൈ ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

"നീ തന്നെ കെട്ടൂന്നുള്ളതുള്ളത് എനിക്കുറപ്പാ പക്ഷേ എന്റെ ആഗ്രഹം ഇത് പോലെ വല്യ സെറ്റപ്പിൽ കല്യാണം നടക്കണമെന്നാ" അനു എന്റെ കൈയ്യിൽ അമർത്തി പിടിച്ച് കൊണ്ട് പറഞ്ഞു.

"നമ്മുക്ക് നോക്കാം അനു കുട്ടി സമയമുണ്ടല്ലോ"

ഞങ്ങളുടെ കൊഞ്ചലുകൾ കണ്ട് ആളുകൾ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാനതൊന്നും കാര്യമാക്കാതെ അനൂന്റെ തോളിൽ കൈയിട്ടിരുന്ന് അവളോടുള്ള കിന്നാരം തുടർന്നു.

താലി കെട്ടിന്റെ മുഹൂർത്തം ആയതോടെ നാദസ്വര-തവിലടി മേളങ്ങൾ കേട്ട് തുടങ്ങിയതോടെ ഞങ്ങൾ സംസാരം അവസാനിപ്പിച്ച് സ്റ്റേജിലേയ്ക്ക് നോക്കി. അവിടെ കല്യാണ ചെക്കൻ ചമ്രം പടിഞ്ഞ് നിലത്തിരിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിനുള്ളിൽ പട്ട് പാവാടയണിഞ്ഞ കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ
കൈയ്യിൽ താലവുമായി രണ്ട് വരിയായി നടന്ന് വരുന്നതിന്റെ ഒത്ത നടുക്കായി കല്യാണ പെണ്ണായ കൃഷ്ണ നല്ല വെള്ള കസവ് സാരിയും തലയിൽ നിറയെ മുല്ലപ്പൂ ചൂടി അരയിൽ സ്വർണ്ണത്തിന്റെ അരപട്ടയണിഞ്ഞ് തലയിൽ ചെറിയൊരു സ്വർണ്ണ കീരിടവുമണിഞ്ഞ് കൈയ്യിൽ താലവും പിടിച്ച്

💬 Comments

View all comments