Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
നാണം കുണുങ്ങി നടന്ന് വരുന്നുണ്ട്. കൃഷ്ണയുടെ കൂടെ അവളുടെ അമ്മയും സൗമ്യയും വേറെ കുറച്ച് ബന്ധുക്കളായ സ്ത്രീകളുമുണ്ട്. കൃഷ്ണ വന്ന് വരന്റെ കൂടെ ഇരുന്നതോടെ വരൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് അവളും അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അൽപ്പ സമയത്തിനുള്ളിൽ പൂജ കർമ്മങ്ങൾ ഉരുവിട്ട് കൊണ്ട് പൂജാരി ചടങ്ങ് ആരംഭിച്ച് പൂജിച്ച താലി താലത്തിൽ വരന് നേരെ നീട്ടി അത് എടുത്ത വരൻ താലി കൃഷ്ണയുടെ കഴുത്തിൽ കെട്ടാനായി അടുത്തതോടെ സൗമ്യ കൃഷ്ണയുടെ മുടി അൽപ്പം ഒതുക്കി പിടിച്ച് കൊടുത്ത് കെട്ടാൻ സൗകര്യം ചെയ്തു കൊടുത്തു. താലി കഴുത്തിലണിയിച്ച വരനായ ആദർശ് കൃഷ്ണയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
പിന്നെ സിന്ധൂര രേഖയിൽ സിന്ധൂരം അണിയിച്ച ആദർശിനോട് ഇനി 3 വട്ടം വധുവിന്റെ കൈ പിടിച്ച് വലം വെയ്ക്കണമെന്ന് പൂജാരി പറഞ്ഞതോടെ കൃഷ്ണയുടെ ചൂണ്ട് വിരലിൽ പിടിച്ച ആദർശ് അവളുമായി വലം വെച്ചു അതോടെ ചടങ്ങുകൾ കഴിഞ്ഞു. അപ്പോഴെയ്ക്കും ഹാളിലുണ്ടായിരുന്ന തിരക്കെല്ലാം കുറഞ്ഞിരുന്നു. ആളുകൾ സദ്യ കഴിക്കാനായി പോയിട്ടുണ്ടായിരുന്നു. ചടങ്ങുകൾ കഴിഞ്ഞതോടെ ഫോട്ടോ ഗ്രാഫർമാർ സ്റ്റേജിൽ നിൽക്കുന്ന വധു വരന്മാരെ കാണാൻ വരുന്ന
ആളുകളെ നിർത്തി ഫോട്ടോയെടുത്ത് തുടങ്ങിയിരുന്നു. സ്റ്റേജിൽ കയറി കല്യാണ ചെക്കനെ പരിചയപ്പെടുകയും ചെയ്യാം ഫോട്ടോയും എടുക്കാമെന്ന് പറഞ്ഞ് അനു എന്നെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചിട്ട് എന്റെ ഇടത്തെ കൈയ്യിൽ ചുറ്റി പിടിച്ച് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
അനൂ ലെഹംഗ്ഗ ചോളിയിൽ അവളാണ് കല്യാണ പെണ്ണെന്ന ഭാവത്തിൽ ഷെർവാണിയിട്ട് കൂടെ നടക്കുന്ന എന്നെയും കൊണ്ട് ഹാളിന്റെ ഒത്ത നടുവിലൂടെ നടന്നു. കസേരയിലിരിക്കുന്ന ആളുകളെല്ലാം
💬 Comments
View all comments