Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. നടന്ന് സ്റ്റേജിലേയ്ക്ക് കയറിയ ഞങ്ങൾ കല്യാണ പെണ്ണായ കൃഷ്ണയുടെയും കല്യാണ ചെക്കൻ ആദർശിന്റെയു അടുത്തെത്തി. ഞങ്ങളെ കണ്ട കൃഷ്ണ ചിരിച്ചിട്ട് ആദർശിനോട് പറഞ്ഞു.
"ഏട്ടാ, ഇതെന്റ ബെസ്റ്റ് ഫ്രണ്ട് അനുരാധ ഞങ്ങള് അനൂന്ന് വിളിക്കും"
"ഹായ്" ആദർശ് ചിരിച്ച് കൊണ്ട് അനൂ നോടായി പറഞ്ഞു.
ഷേക്ക് ഹാന്റ് കൊടുക്കാനായി ഞാൻ കൈ നീട്ടിയതോടെ ആദർശ് എന്റെ കൈ ചേർത്ത് പിടിച്ചതോടെ കൃഷ്ണ ആദർശിനോട് പറഞ്ഞു.
"ഇത് ആദിത്യൻ ഞങ്ങളെല്ലാം ആദീന്ന് വിളിക്കും. ഈ അനൂനെ കെട്ടാൻ പോണത് ഇവനാ"
"ആണോ, കൺഗ്രാറ്റ്സ്. ആദി എന്താ ചെയ്യുന്നേ?" ആദർശ് എന്നോട് ചോദിച്ചു.
"ഞങ്ങൾക്ക് ഫാമിലി ബിസിനസ്സാ. പ്ലാസ്റ്റിക്ക് ഐറ്റംസ് ഉണ്ടാക്കുന്ന ഒരു കമ്പനിയുണ്ട്. അത് മാനേജ് ചെയ്യാ ഞാൻ"
"ദാറ്റ്സ് ഗ്രേറ്റ്. ഉടനെ കൂടാൻ പറ്റ്വോ ഞങ്ങൾക്ക് നിങ്ങളുടെ രണ്ട് പേരുടെയും കല്യാണം?" ആദർശ് ചിരിച്ച് കൊണ്ട് എന്നോടും അനുനോടുമായി ചോദിച്ചു.
"ഒരു കൊല്ലം കഴിഞ്ഞുണ്ടാകും" ആദർശിനോടായി അനു പറഞ്ഞു.
ക്യാമറമാൻ ഫോട്ടോയെടുക്കാമെന്ന് പറഞ്ഞതോടെ ഞാൻ ആദർശിന്റെ അരികിലായും അനു കൃഷ്ണയുടെ അരികിലായും നിന്ന് ഫോട്ടോയെടുത്തു. ശേഷം ഞങ്ങൾ സദ്യ കഴിക്കാനായി ഹാളിന്റെ താഴെയുള്ള നിലയിലേയ്ക്ക് പോയി.
നടക്കുന്നതിനിടെ അനു പറഞ്ഞു:
"ആദി, കൃഷ്ണേം ആദർശും നല്ല ചേർച്ചയുണ്ടല്ലെ?"
"ആ... രണ്ട് പേരും നല്ല മാച്ചാണ്" അനു പറഞ്ഞതിനെ ഞാൻ പിന്താങ്ങി.
ഒഴിവുള്ള കസേരകളിൽ തൊടടുത്തായി ഇരുന്ന ഞങ്ങൾക്ക് തൂശനിലയിൽ നല്ല ആവി പറക്കുന്ന ചോറും 8 കൂട്ടം കറികളും വിളമ്പി.അവസാനം പേപ്പർ ഗ്ലാസിൽ പായസവും കിട്ടിയതോടെ അത് കുടിച്ച് കഴിക്കൽ അവസാനിപ്പിച്ച
💬 Comments
View all comments