Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഞങ്ങൾ കൈ കഴുകാനായി വാഷ് റൂമിലേയ്ക്ക് നടന്നു. അവിടെ എന്റെ തൊട്ടടുത്ത് നിന്ന് കൈ കഴുകി കൊണ്ടിരുന്ന അനു എന്നോട് പറഞ്ഞു:
"ആദി, നമ്മളവർക്കായിട്ട് വാങ്ങിച്ച ആ രണ്ട് ഗോൾഡ് റിംഗുകള് കൊടുത്തില്ലാ ലോ ഡാ"
"ശ്ശോ... ഇങ്ങോട്ടെയ്ക്ക് വരുന്ന വഴിയൊക്കെ ഗൂഗിൾ മാപ്പ് തെറ്റിച്ചതോടെ ഞാനാകെ ടെൻഷനായി അതോടെ റിംഗിന്റെ കാര്യമൊക്കെ മറന്ന് പോയി. എന്തായാലും നീ ഇപ്പോ ഓർത്തത് നന്നായി അല്ലേൽ നമ്മളതും കൊണ്ട് വീട്ടിലോട്ട് പോയെനെ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"എന്നാ വാ നമ്മുക്കത് കാറിൽ നിന്ന് എടുത്ത് കൊടുത്തിട്ട് അവരുടെ കൂടെ ഒരു സെൽഫി എടുക്കാ"ന്ന് പറഞ്ഞ് അനു എന്റെ ഇടത്തെ കൈയ്യിൽ പിടിച്ചിട്ട് കാർ പാർക്കിംഗിലേയ്ക്ക് നടന്നു. കാറിൽ നിന്ന് റിംഗ് അടങ്ങിയ ബോക്സ് ഇട്ട് വച്ച കവർ എടുത്ത് അനൂന്റെ കൈയ്യിൽ കൊടുത്ത ഞാൻ പറഞ്ഞു:
"അനു കുട്ടിയുടെ ഗിഫ്റ്റാന്ന് പറഞ്ഞ് കൊടുത്താ മതിട്ടോ അവർക്ക്"
"അങ്ങനെ എനിക്ക് മാത്രം ഈ ഗിഫ്റ്റിന്റെ ക്രെഡിറ്റ് വേണ്ടാട്ടോ മോനെ. നമ്മള് ഒരുമിച്ച് പോയല്ലെ ഇത് വാങ്ങിച്ചത് അപ്പോ നമ്മള് രണ്ടു പേരുടെയും ഗിഫ്റ്റാ ഇതെന്ന് പറഞ്ഞ് കൊടുക്കാ ആദി കുട്ടാ നമുക്ക്" പെണ്ണ് കൊഞ്ചി പറഞ്ഞിട്ട് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു.
"എന്നാ അനു കുട്ടി പറഞ്ഞ പോലെ നമ്മുടെ രണ്ട് പേരുടെയും ഗിഫ്റ്റാ ഇതെന്ന് പറഞ്ഞ് കൊടുക്കാം"ന്ന് പറഞ്ഞ് ഞാൻ പെണ്ണിന്റെ നെറ്റിയിൽ എന്റെ നെറ്റി പതിയെ ഒന്ന് മുട്ടിച്ചു. അതോടെ പെണ്ണിന് സന്തോഷമായി അവളാ പാൽ പല്ല് കാണിച്ച് പുഞ്ചിരിച്ചിട്ട് "നമ്മുക്കിത്
കൊണ്ട് പോയി
💬 Comments
View all comments