0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 884

ഉണർന്ന് ജിമ്മിലേയ്ക്ക് പോയ ഞാൻ അവിടത്തെ വർക്കൗട്ട് ഒക്കെ കഴിഞ്ഞ ശേഷം വീട്ടിൽ മടങ്ങിയെത്തി. കുളി കഴിഞ്ഞ് ബെഡ് റൂമിലെ ഫാനിന് ചുവട്ടിൽ നിന്ന് എന്ത് ഡ്രസ്സിടണമെന്ന് ആലോചിച്ച് നോക്കിയിട്ട് ഒരെത്തും പിടിയും കിട്ടാതായതോടെ അലമാര തുറന്ന് നോക്കിയപ്പോ അടക്കി വച്ച ഓരോ ഷർട്ടുകൾ എടുത്ത് നോക്കിയിട്ടും മനസ്സിന് ഒരു തൃപ്തി വരാതെ അങ്ങനെ ആലോചിച്ച് നിൽക്കുമ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത്.

മൊബൈലെടുത്ത് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ തനിയെ ഒരു ചിരി തെളിഞ്ഞു.
"അനു കോളിംഗ് ….."

ഫോണെടുത്ത ഉടനെ അനു:

"ഹലോ ആദി … നീ റെഡിയായോ? ഞാൻ റെഡിയായിട്ടോ"

"എന്റെ കുളി കഴിഞ്ഞു അനു കുട്ടി. ഞാനിപ്പോ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാ നിൽക്കണേ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

"ഞാനേ ലെഹംഗയും ചോളിയാ ഇട്ടേക്കുന്നെ. സൗമ്യയും ഞാനും ഒരേ ഡ്രസ്സ് കോഡിലാ ഇന്ന്." അനു ചിരിച്ച് കൊണ്ട് പറഞ്ഞു.

"ഹമ്പോ… ഇന്നപ്പോ അനു കുട്ടി കിടു ആണല്ലോ."

"ആദി … നീ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാന്നല്ലെ പറഞ്ഞെ. നിനക്ക് ഒരു ഗ്രേ കളർ ഷെർവാണിയില്ലേ? അന്ന് ടോം അങ്കിളിന്റെ മോളുടെ കല്യാണത്തിനിട്ടത്" (ടോം അങ്കിൾ ഞങ്ങളുടെ നെയിബറാണ്)

"ശ്ശോ… ഞാനതിന്റെ കാര്യം അങ്ങ് മറന്നിരിക്ക്യായിരുന്നു അനൂട്ടി. നീ പറഞ്ഞ സ്ഥിതിയ്ക്ക് അതെടുത്തിടാം അല്ലേ? നീ ലെഹംഗ്ഗ-ചോളി ഇടുമ്പോ അതിന് മാച്ച് ആയിട്ട് ഞാൻ ഷെർവാണി ഇടുന്നത് തന്നാ നല്ലത്"
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

"എല്ലാ കാര്യവും ഇങ്ങനെ പറഞ്ഞ് തരാൻ ഞാൻ തന്നെ വേണമെന്ന് വച്ചാ എന്താ ചെയ്യാ?"

💬 Comments

View all comments