0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 884

അനു ഗമയിൽ പറഞ്ഞു.

"ഓ... പിന്നെ വല്യ ഒരു ഓർമ്മക്കാരി വന്നിരിക്കുണു ഒന്നു പോടീ പെണ്ണെ" ഞാനൊരു പുച്ഛ ഭാവത്തിലാണ് അനുവിനോട് ഇത് പറഞ്ഞത്.

"രാവിലെ തന്നെ മോൻ എന്നെ ചൊറിയാനുള്ള മൂഡിലാണല്ലോ. സൗമ്യ നമ്മുടെ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നിനക്കീ ദേഷ്യം" അനു ദേഷ്യത്തോടെയാണിത് പറഞ്ഞത്.

"സൗമ്യ കൂടെ വന്നാ നമ്മുക്ക് സ്വസ്ഥമായിട്ട് മിണ്ടാൻ പറ്റൂല്ല. അതോണ്ടാ ഞാൻ അതിനെ കൊണ്ടോവാൻ പറ്റില്ലാന്ന് പറഞ്ഞെ" ഞാനും ദേഷ്യത്തിൽ തന്നെ പറഞ്ഞു.

"സൗമ്യേനോട് ഞാനാ പറഞ്ഞത് നമ്മുടെ കൂടെ പോവ്വാന്ന് ഇനീപ്പോ മാറ്റി പറയാനൊന്നും പറ്റൂല്ല." അനു വാശി പിടിച്ച് കൊണ്ടാണിത് പറഞ്ഞത്.

"എന്നാ സൗമ്യേനോട് ഞാൻ വിളിച്ച് പറഞ്ഞോളാം ഞങ്ങടെ കൂടെ വരാൻ പറ്റില്ലാന്ന്" ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു.

"ആദി … നീ എന്തിനാ ഇങ്ങനെ ചൂടാകുന്നെ. സൗമ്യ നമ്മുടെ കൂടെ വന്നൂന്ന് വച്ച് ഇപ്പോ എന്താ? അവളെ കൊണ്ട് നമ്മുക്ക് പല ഹെൽപ്പും കിട്ടാനുള്ളതാ ട്ടോ"

"എന്ത് ഹെൽപ്പ്?"
അനു പറഞ്ഞത് കേട്ട് എന്റെ ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തിയിട്ട് ഞാൻ തിരിച്ച് ചോദിച്ചു:

"അതൊക്കെയുണ്ട് ഞാൻ കാറിൽ വച്ച് പറയാം അത്. ഇപ്പോ മോൻ വന്ന ദേഷ്യം കളഞ്ഞിട്ട് വേഗം റെഡിയായിട്ട് വീട്ടിലോട്ട് വാ" അനു അൽപ്പം നീരസത്തോടെ പറഞ്ഞിട്ട് ഫോൺ കട്ടാക്കി.

രാവിലെ തന്നെ അനുവുമായി സംസാരിച്ച് ചെറിയ രീതിയിൽ പിണങ്ങിയതോടെ ഉണ്ടായ ഉത്സാഹമെല്ലാം എങ്ങോ പോയ പോലെ തോന്നി. ഷെൽഫിൽ നിന്ന് അനു പറഞ്ഞ ഗ്രേ ഷെർവാണിയും നീല ജീൻസും എടുത്തണിഞ്ഞ് റെഡിയായ ശേഷം സ്റ്റെയർ കേസ്

💬 Comments

View all comments