0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 886

വഴി താഴേയ്ക്കിറങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ അനുവുമായി പിണങ്ങിയതിന്റെ നീറ്റലിലായിരുന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്ന് അമ്മ വിളമ്പിയ ഇഡലിയും സാമ്പാറും കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചതിനൊക്കെ യാന്ത്രികമായി ഉത്തരം പറഞ്ഞ് കഴിച്ചെഴുന്നേറ്റ ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ഉമ്മറത്തേയ്ക്ക് നടന്നു. അവിടെ നിന്ന് കാലിൽ ബ്ലാക്ക് ഷൂ വലിച്ച് കേറ്റി ഞാൻ കാർ പോർച്ചിൽ കിടക്കുന്ന എന്റെ സാൻട്രോക്കരികിലേയ്ക്ക് നടന്നു. ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ വേഗത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് നേരെ അനൂന്റെ വീട്ടിലേയ്ക്ക് വിട്ടു. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ പുള്ളിയുടെ പുതിയ വെള്ള ഇന്നോവ ക്രിസ്റ്റ തുടച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. ഞാൻ കാറിൽ നിന്നിറങ്ങിറങ്ങുന്നത് കണ്ട് അങ്കിൾ എന്നെ നോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.

"ആദി… ഈ ഡ്രസ്സിൽ നിന്നെ ശരിക്കുമൊരു കല്യാണ ചെക്കനെ പോലുണ്ടല്ലോ ഡാ"

"ഈ ഡ്രസ്സിൽ എന്നെ കാണാൻ കൊള്ളാല്ലേ? ഞാനൊരു റിഹേഴ്സലിനായി ഇട്ട് നോക്കീതാ അങ്കിളേ. എന്റെ കല്യാണത്തിനപ്പോ ഷെർവാണി ഇട്ടാൽ മതിയല്ലേ?" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

എന്റെ മറുപടി കേട്ട് ഗോപാലങ്കിൾ പൊട്ടിച്ചിരിച്ച് കൊണ്ട് പറഞ്ഞു:
"ആഹാ... അപ്പോ നിന്റെ കല്യാണം ഉടനെ ഉണ്ടാവുമോ ആദി?"

"മിക്കവാറും ഒരു കൊല്ലത്തിനുള്ളില് കാണും അങ്കിളേ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

"ശരിക്കും …. നീ ആളെയൊക്കെ ഇപ്പോഴെ കണ്ട് വെച്ചോ? ആട്ടെ … ആരാ പെണ്ണ്?" അങ്കിളൽപം അകാംക്ഷയോടെയാണിത് ചോദിച്ചത്.

പെണ്ണ് വേറാരുമല്ല നിങ്ങടെ മോള് തന്നെയാന്ന് ഞാൻ മനസ്സിൽ പറഞ്ഞിട്ട് അങ്കിളിനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:
"അത് സർപ്രൈസ്സാ അതാരാന്നൊക്കെ

💬 Comments

View all comments