0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 934

ഞാൻ വഴിയെ പറയാമെന്റങ്കിളെ"

"ആയിക്കോട്ടെ ... എന്തായാലും അത് ആരാന്ന് വഴിയെ അറിയാലോ. നീ നല്ല ആളാ ഇന്നലെ വണ്ടി ഡെലിവറി എടുക്കാൻ വരാന്ന് പറഞ്ഞിട്ട് മുങ്ങി കളഞ്ഞല്ലേ?"

"സോറി അങ്കിളേ, ഇന്നലെ ഫ്രണ്ട്സിന്റൊപ്പം കൊച്ചി വരെ അത്യാവശ്യായിട്ട് പോവേണ്ടി വന്നു. അതാ ഞാൻ വരില്ലാന്നുള്ളത് ഇന്നലെ വിളിച്ച് പറഞ്ഞെ" അങ്കിളിന്റെ പുതിയ കാറിൽ ചാരി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു.

കാറിന്റെ ഡ്രൈവർ സൈഡിലെ ഡോർ തുറന്നിട്ട ഗോപാലങ്കിൾ എന്നോട് പറഞ്ഞു:
"നോക്കെഡാ ആദി വണ്ടി എങ്ങനെയുണ്ടെന്ന്"

കാറിന്റെ ഡ്രൈവർ സീറ്റിലേയ്ക്ക് കയറി ഇരുന്ന ഞാൻ സ്റ്റാർട്ട് ബട്ടൺ അമർത്തി ഇഗ്‌നീഷ്യൻ ഓണാക്കിയപ്പോൾ നീല നീറത്തിലുള്ള പ്രകാശത്തോടെ മീറ്റർ കൺസോൾ തെളിഞ്ഞു ഇടത്തും വലത്തുമുള്ള മീറ്ററിന്റെ ഒറ്റ നടുക്കായുള്ള LED ഡിസ്പ്ലേയിൽ വാഹനത്തെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കാണാമായിരുന്നു. സ്റ്റിയറിംഗിൽ അമർത്തി പിടിച്ചിരുന്നിട്ട് ഞാൻ ഗോപാലങ്കിളിനോട് പറഞ്ഞു:
"ഇന്റീരിയറും മീറ്റർ കൺസോളും എല്ലാം അടിപൊളിയാണങ്കിളെ. സമയമില്ലാ അല്ലേൽ ഒന്ന് ഓടിച്ച് നോക്കായിരുന്നു."

"ഒരഞ്ച് മിനിറ്റിന്റെ കാര്യമല്ലേ ഉള്ളൂ നീ വണ്ടീം കൊണ്ട് ഒന്ന് ടെസ്റ്റ് ഡ്രൈവ് പോയിട്ട് വാ ന്നെ" അങ്കിൾ വണ്ടി എന്നെ കൊണ്ട് ഓടിച്ച് നോക്കിക്കാൻ നിർബന്ധിച്ചു.

"സമയമില്ലാത്തത് കൊണ്ടാ വേറൊരു ദിവസമാകട്ടെ ഞാനെന്തായാലും ഈ വണ്ടി ഓടിച്ചിരിക്കും"

ഞങ്ങളുടെ സംസാരം കേട്ട് അനൂന്റെ അമ്മ പത്മിനി ആന്റി ഉമ്മറത്തേയ്ക്ക് നടന്ന് വന്നിട്ട് പറഞ്ഞു.
"ആദി മോൻ വന്നായിരുന്നോ വാ മോനെ ചായ കുടിക്കാം"ന്ന് പറഞ്ഞ് ആന്റി എന്നെ അകത്തേയ്ക്ക് ക്ഷണിച്ചു.

അകത്തേയ്ക്ക് കയറാൻ ഷൂ ഊരുന്നതിനിടെ ഞാൻ ചോദിച്ചു:
"ആന്റി, ഞാൻ

💬 Comments

View all comments