Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഫോണിൽ വിളിച്ചപ്പോൾ അനു ചേച്ചി റെഡിയായെന്നാണല്ലോ പറഞ്ഞെ എന്നിട്ട് കക്ഷിയെ ഇത് വരെ പുറത്തേയ്ക്ക് കണ്ടില്ലാലോ"
"ഒന്നും പറയണ്ട ആദി രാവിലെ തന്നെ മര്യാദയ്ക്ക് റെഡിയായി നിന്നവളാ സൗമ്യയെയൊ മറ്റോ ഫോണിൽ വിളിച്ച് പിണങ്ങിയിട്ടാന്നാ തോന്നണെ ഇട്ടിരുന്ന ലെഹംഗ്ഗയും ചോളിയുമൊക്കെ മാറ്റി വേറൊരു ചുരുദാറും എടുത്തിട്ട് ഞങ്ങളോടൊക്കെ ദേഷ്യപ്പെട്ട് നിൽക്കണുണ്ട് ആ മുറീല്" ആന്റി ചിരിച്ച് കൊണ്ട് പറഞ്ഞു.
അനു എന്നോട് ഫോണിൽ സംസാരിച്ച് പിണങ്ങിയതിന്റെ കലിപ്പിലാണെന്ന് മനസ്സിലാക്കിയ ഞാൻ കക്ഷിയെ എന്തെങ്കിലും പറഞ്ഞ് തണുപ്പിച്ചാലേ ഇനി രക്ഷയുള്ളൂന്ന് തോന്നിയ ഞാൻ ആന്റിയോട് പറഞ്ഞു:
"ആന്റി, ഞാനെന്നാ അനു ചേച്ചീനെ ഒന്ന് പോയി വിളിച്ചിട്ട് വരാ"ന്ന് പറഞ്ഞ് അനൂന്റെ ബെഡ്റൂമിലേയ്ക്ക് നടന്നു.
ആന്റി "ശരി മോനെന്ന്" പറഞ്ഞ് അടുക്കളയിലേയ്ക്കും പോയി. അനൂന്റെ ബെഡ് റൂമിലേയ്ക്ക് കടന്ന് ചെല്ലുമ്പോൾ പെണ്ണവിടെ ബെഡിൽ ഒരു നീല ചുരിദാറും ഇട്ട് ദേഷ്യം വന്ന മുഖഭാവത്തോടെ ഫോണിൽ നോക്കിയിരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതോടെ പെണ്ണെന്നെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് തല വീണ്ടും ഫോണിലേയ്ക്ക് കുനിച്ച് നോക്കിയിരുപ്പായി. ഞാൻ വേഗം ചെന്ന് പെണ്ണിന്റെ അരികിലിരുന്നിട്ട് അനൂന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു. ഞാൻ കൈയ്യിൽ പിടിച്ചത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈ തട്ടി മാറ്റിയിട്ട് എന്നിൽ നിന്നല്പ്പം നീങ്ങിയിരുന്നു.
"അനൂട്ടി ... നീ ഇങ്ങനെ പിണങ്ങിയിരിക്കാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലാലോ ഡാ" പെണ്ണിനെ ഒന്ന് തണുപിക്കാൻ വേണ്ടി ഞാൻ അൽപ്പം ശബ്ദം താഴ്ത്തി കൊഞ്ചിയാണിത് പറഞ്ഞത്.
"നീ ഒന്നും പറഞ്ഞില്ലേ? സൗമ്യ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നീ എന്നോട് ഓരോന്ന്
💬 Comments
View all comments