0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 936

പറഞ്ഞ് വഴിക്കിടാൻ" അനു കണ്ണ് നിറച്ചു കൊണ്ട് ശബ്ദം ഇടറിയാണിത് പറഞ്ഞത്.

പെണ്ണിന്റെ കണ്ണ് നിറഞ്ഞ് കണ്ടതോടെ എന്റെ ഉള്ളൊന്നു പിടച്ചു. പിന്നെ ഞാനൊന്നും നോക്കീല്ല ബെഡിൽ മുട്ടി കുത്തി എഴുന്നേറ്റിട്ട് പെണ്ണിനെ വട്ടം കെട്ടി പിടിച്ചിട്ട് കവിളിലൊരുമ്മ കൊടുത്തിട്ട് ഞാൻ 'സോറി' പറഞ്ഞു.

പെട്ടെന്നെന്റ ഭാഗത്ത് നിന്നുണ്ടായ നീക്കത്തിൽ ഞെട്ടിയ അനു ഞാനുമ്മ വെച്ച കവിളിൽ കൈ ചേർത്ത് വച്ചിട്ട് എന്നെ ചെറുതായി പിറകോട്ട് തള്ളിയിട്ട് കൊണ്ട് ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു:
"പോടാ കള്ളാ ..നീ എന്തെങ്കിലും പറഞ്ഞെന്നോട് ചൂടായിട്ട് അവസാനം നിന്റെ ഒരു സോറി കേൾക്കുമ്പോ എല്ലാം മറക്കാൻ ഞാനൊരു ആന മണ്ടിയുണ്ടല്ലോ"

"എനിയ്ക്ക് തല്ലു പിടിക്കാനും സ്നേഹിക്കാനും നീ അല്ലേ ഡാ ഉള്ളൂന്ന്" പറഞ്ഞ് അനൂന്റെ ഇടത്തെ കൈ തണ്ടയിൽ ഞാനൊരു ഉമ്മ കൊടുത്തു.

"ആദി കുട്ടാ, അമ്മ പെട്ടെന്നെങ്ങാൻ ഇങ്ങോട്ട് കേറി വന്നാൽ ഇതെല്ലാംകാണും ട്ടോ" അനു നാണത്തോടെ പറഞ്ഞിട്ട് കർട്ടനിട്ട് മറച്ച വാതിൽ പടിയിലേയ്ക്ക് നോക്കി.

കട്ടിലിന്റെ അറ്റത്ത് നിവർത്തിയിട്ടിരുന്ന അനൂന്റെ ലെഹംഗ്ഗ-ചോളിയിലേയ്ക്ക് ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞു.

"അനൂട്ടി … ഇപ്പോ എന്നോടുള്ള പിണക്കം മാറിയില്ലേ ഇനീ ഈ ഡ്രസ്സെടുത്തിട ഡാ ചക്കരേ"

"എന്റെ ആദി കുട്ടൻ പറഞ്ഞാ ഞാനെന്തും അനുസരിക്കാന്ന്" പറഞ്ഞ് പെണ്ണെന്റെ കവിളിലൊരുമ്മ തന്നിട്ട് ബെഡിൽ നിന്ന് താഴെയിറങ്ങി കട്ടിലിലിട്ടിരുന്ന ഡ്രസ്സെടുത്ത് കയ്യിൽ പിടിച്ചു.

"എന്നാ വേഗം മാറ്റിക്കോ ഞാനിവിടെ നിന്നോളാന്ന്" ചിരിച്ച് കൊണ്ട് പറഞ്ഞ എന്നെ "അയ്യടാ മോൻ പോയി പുറത്ത് നിൽക്കെന്ന്" പറഞ്ഞ് ചിരിച്ചു കൊണ്ട് അനു എന്നെ തള്ളി റൂമിന്

💬 Comments

View all comments