0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 939

വെളിയിലാക്കി ഡോർ അടച്ചു. റൂമിന് പുറത്ത് ഞാൻ നിൽക്കുമ്പോ ആന്റി എനിക്ക് ചായയുമായി വന്നിട്ട് അനൂന്റെ മുറിയുടെ അടഞ്ഞ് കിടക്കുന്ന ഡോറിലേയ്ക്ക് നോക്കി ചോദിച്ചു:
"അവള് മോനുമായിട്ടും പിണങ്ങിയോ? വാതിലടച്ചിട്ടേക്കാണല്ലോ."

"ഏയ് ... അനു ചേച്ചി ലെഹംഗ്ഗ ഇടാനായി പോയതാ ആന്റി" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

"അപ്പോ അവള് ആദി മോൻ പറഞ്ഞാ മാത്രേ അനുസരിക്കൂന്നായിട്ടുണ്ടിപ്പോ. ഞങ്ങളെന്താ കാര്യമെന്ന് ചോദിച്ചിട്ട് പെണ്ണ് ഞങ്ങളെ ചാടി കടക്കാൻ വരായിരുന്നു."

"അത് സൗമ്യേച്ചിയായിട്ട് എന്തോ പറഞ്ഞ് പിണങ്ങീട്ടാ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. ചായ കുടിച്ച് ആന്റിയുമായി സംസാരിച്ച് നിൽക്കുമ്പോളതാ അനു റോസ് കളറിലുള്ള ലെഹംഗ്ഗയും ചോളിയുമണിഞ്ഞ് കഴുത്തിൽ V ഷേപ്പിൽ മാറ് മറക്കുന്ന വിധം ഷാളും ചുറ്റിയിട്ട് വാതിൽ തുറന്ന് ഞങ്ങൾക്കരിലേയ്ക്കെത്തി. ലെഹംഗ്ഗയിൽ അനു കൂടുതൽ സുന്ദരിയായിട്ടുണ്ട്. പെണ്ണ് കണ്ണെഴുതി ചെറിയ പൊട്ടൊക്കെ തൊട്ട് നല്ല ക്യൂട്ട് ആയി വന്നെന്റെ അടുത്ത് വന്ന് നിന്നിട്ട് പറഞ്ഞു "നമ്മുക്കെന്നാ ഇറങ്ങിയാലോ ആദി?"
അനൂന്റെ മുഖത്തേയ്ക്ക് നോക്കാൻ എനിക്കെന്തോ പതിവില്ലാത്ത ഒരു നാണം തോന്നി. ഞാൻ നിലത്ത് നോക്കി കൊണ്ട് "പോവ്വാം" ന്ന് പറഞ്ഞു.

"ആദി, മോൻ ഇവളുടെ കൂടെ ഒരുമിച്ച് നടക്കണ്ടാട്ടോ ആൾക്കാര് കരുതും നിങ്ങള് രണ്ടു പേരുമാ കല്യാണ പെണ്ണും ചെക്കനുമെന്ന്" ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഒന്നു പോ അമ്മാ" അനു നാണിച്ച് കൊണ്ടാണിത് പറഞ്ഞത്.

"മോനെക്കാളും ഇവള് വയസ്സിന് മൂത്തതായി പോയി അല്ലേൽ ഇവളെ മോനെ കൊണ്ട് കെട്ടിക്കായിരുന്നു" ആന്റി എന്നോട് കുലുങ്ങി ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.

"അമ്മാ….." അനു നാണത്തോടെ വിളിച്ചു.

"വയസ്സൊന്നും

💬 Comments

View all comments