Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
എനിക്ക് പ്രശ്നമില്ലാ ആന്റി. വേണേൽ അനു ചേച്ചീനെ ഞാൻ കെട്ടിക്കോളാന്നെ" അനൂനെ നോക്കി ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
എന്റെ മറുപടി കേട്ട് ആന്റി കുലുങ്ങി ചിരിച്ചിട്ട് പറഞ്ഞു.
"എന്നാ മോൻ കെട്ടിക്കോ ഇവളെ"
പത്മിനി ആന്റി ഞാനുമായി ഓരോന്ന് പറഞ്ഞ് സംസാരിച്ച് ചിരിച്ച് നിൽക്കുന്നത് കണ്ട് നേരം വൈകുമെന്നായപ്പോൾ അനു എന്റെ ഇടത്തെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു:
"ആദി നീ വന്നേ സൗമ്യ ഇപ്പോ പമ്പ് ജംഗ്ഷനില് എത്തീട്ടുണ്ടാകും"
ആന്റിയോട് യാത്ര പറഞ്ഞ് ഞാനും അനുവും ഉമ്മറത്തെത്തി അവിടെ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഗോപാലങ്കിളിനോടും യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ വേഗം കാറിൽ കയറി ഡോറടച്ചു.
അനു എന്നോടൊപ്പം മുന്നിലെ സീറ്റിൽ തന്നെയാണ് ഇരുന്നത്. കാർ സ്റ്റാർട്ട് ചെയ്ത് റിവേഴ്സെടുത്ത് റോഡിലേക്കിറക്കിയ ഞാൻ വേഗത്തിൽ കാറ് പമ്പ് ജംഗ്ഷനിലേയ്ക്ക് വിട്ടു.
സ്റ്റിയറിംഗിൽ പിടിച്ചിരുന്ന എന്റെ ഇടത്തെ കൈയ്യിൽ തോണ്ടിയിട്ട് അനു ചിരിച്ച് കൊണ്ട് പറഞ്ഞു:
"നിന്റെ ഭാവി അമ്മായമ്മ പറഞ്ഞത് കേട്ടില്ലേ ആദി? നിന്നെ എന്നെക്കൊണ്ട് കെട്ടിക്കാംന്ന്".
"ഞാൻ കാര്യമായിട്ട് പറഞ്ഞതാന്ന് ആ പാവത്തിന് അറിയില്ലാലോ മോളെ. ഇനി നമ്മുടെ കാര്യം അറിയുമ്പോ എന്ത് പറയുമോ ആവോ" ഞാൻ അനൂനെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആദി നിന്റെ കോഴ്സ് തീരുന്നതിനു മുന്നേ നമ്മുടെ കാര്യം വീട്ടില് പറയണംട്ടോ. ഞാൻ അച്ഛനോട് എങ്ങനേലും ഈ കാര്യം പറഞ്ഞോളാം." അനു ഗൗരവത്തിൽ പറഞ്ഞിട്ട് ഒരു നെടുവീർപ്പിട്ട് കൊണ്ട് സീറ്റിലേയ്ക്ക് ചാരിയിരുന്നു.
"ഈ കാര്യം ഞാനെങ്ങനേലും വീട്ടിൽ പറഞ്ഞോളാം അനൂട്ടി. അഞ്ജൂന് നമ്മള് തമ്മിൽ ഇഷ്ടത്തിലാണോന്ന് ചെറിയ സംശയമൊക്കെയുണ്ട്.
💬 Comments
View all comments