Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
പറഞ്ഞു.
"ആ... ബെസ്റ്റ്. നീ എന്ത് കൂട്ടുകാരിയാടി? ഇവിടെ വന്നിറങ്ങിയെ പിന്നെ നീ സൗമ്യേച്ചീനെ കണ്ടിരുന്നോ?"
അനൂനെ കളിയാക്കി കൊണ്ട് ഞാൻ ചോദിച്ചു.
"ദേ ചെക്കാ ഞാനൊന്ന് തന്നാലുണ്ടല്ലോ. നീ ഇവിടെ ഒറ്റക്കാവണ്ടാന്ന് വിചാരിച്ചാ ഞാൻ നിന്റെ കൂടെ തന്നെ നിന്നത്. എന്നിട്ട് സൗമ്യേടെ കാര്യം മറന്നതിന് എന്നെ കളിയാക്കുന്നോ?" അനു ദേഷ്യം വന്ന മുഖഭാവത്തോടെ പറഞ്ഞിട്ട് എന്റെ കൈയ്യിൽ നല്ലൊരു നുള്ള് തന്നു.
അനു നുള്ളിയ ഭാഗത്ത് തടവിയ ഞാൻ ചിരിച്ച് കൊണ്ട് പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായി വീണ്ടും പറഞ്ഞു:
"എന്നാലും മോശമായി പോയി അനു കുട്ടി. കൂടെ കൊണ്ട് വന്ന കൂട്ടുകാരിയെ മറക്കാന്നൊക്കെ പറഞ്ഞാ"
"നീ കുറച്ച് നേരമായി തുടങ്ങിയിട്ടെന്ന്" പറഞ്ഞ് ദേഷ്യം വന്ന് ചുവന്ന് തുടുത്ത മുഖഭാവത്തോടെ എന്റെ കൈയ്യിൽ ഒരടി തന്ന അനുവിന്റെ കൈയ്യിൽ തിരിച്ചൊരു നുള്ള് കൊടുത്ത ഞാൻ "ചുണയുണ്ടെങ്കിൽ എന്നെ വന്നൊന്ന് പിടിക്കടി കുരങ്ങീന്ന്" വിളിച്ച് ഓടിയ ഞാൻ കീ ലെസ്സ് എൻട്രി റിമോർട്ടിൽ കാർ അൺലോക്ക് ചെയ്ത് ഓടി ചെന്ന് കാറിനകത്ത് കേറിയിരുന്നിട്ട് ഡോർ ലോക്ക് ചെയ്തു. എന്റെ പിറകെ ഓടി വന്ന അനു "നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ കുരങ്ങാന്ന്" പറഞ്ഞ് ചിരിച്ചിട്ട് കാറിൽ ചാരി നിന്ന് ഫോണെടുത്ത് ആരെയോ വിളിക്കുന്നുണ്ടായിരുന്നു.
"നീ ഇത് എവിടെയാ? ഞങ്ങള് നിന്നെ എവിടെയൊക്കെ നോക്കീന്നറിയോ കാണാതായപ്പോ വിളിച്ചതാ നിന്നെ. പോവണ്ടെ നമ്മുക്ക്? ഞങ്ങള് രണ്ടും പാർക്കിംഗിൽ കാറിനടുത്തുണ്ട് നീ അങ്ങോട്ടെയ്ക്ക് വാ"ന്ന് പറഞ്ഞ് അനു കോൾ അവസാനിപ്പിച്ചു.
കാറിന്റെ ഗ്ലാസ്സ് താഴ്ത്തി ഞാൻ ഡോറിൽ ചാരി നിന്ന അനൂന്റെ ഇടത്തെ
💬 Comments
View all comments