0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 953

കൈയ്യിൽ പിടിച്ചതോടെ പെണ്ണ് എന്റെ നേരെ തിരിഞ്ഞിട്ട് ചിരിച്ച് കൊണ്ട് പറഞ്ഞു. "സൗമ്യേനെ വിളിച്ചതാ ഞാൻ. അവള് കൃഷ്‌ണേടെ അമ്മയായിട്ട് സംസാരിച്ചോണ്ടിരിക്കായിരുന്നെന്ന്. ആ മണ്ടിയ്ക്ക് അറിയില്ലാലോ അവള് നമ്മുടെ കൂടെ വന്ന കാര്യം മറന്ന നമ്മള് അവളെ കൂട്ടാതെ പോകാനൊരുങ്ങീത്"

"സൗമ്യേച്ചി ഇങ്ങോട്ട് വന്നോളും.നീ വെറുതെ വെയില് കൊണ്ട് നിൽക്കാതെ കാറിൽ കയറി ഇരിക്കെന്റെ അനു കുട്ടി." ഞാൻ അനൂനോട് പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ പറഞ്ഞത് കേട്ട അനു "ഓക്കെ"ന്ന് പറഞ്ഞ് കാറിന്റെ മുന്നിലെ സീറ്റിൽ വന്ന് ഇരുന്നിട്ട് പറഞ്ഞു:

"അങ്ങനെ കൃഷ്ണേടെ കല്യാണം കഴിഞ്ഞു.ഇത് പോലെയൊക്കെ നമ്മുടെ കല്യാണം നടക്ക്വോ ആദി കുട്ടാ?" പെണ്ണെന്റെ തോളിൽ തല ചേർത്തിരുന്നിട്ട് ചോദിച്ചു.

"ഇത് പോലെ വല്യ സെറ്റപ്പിൽ നമ്മുടെ കല്യാണം ഉണ്ടാകുമോന്ന് എനിക്കുറപ്പില്ല. പക്ഷേ ആരൊക്കെ എതിര് നിന്നാലും നിന്നെ ഞാൻ കൈ വിടില്ലാ മോളെ"ന്ന് പറഞ്ഞ ഞാൻ എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

"അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്" അനു മനസ്സിനുള്ളിലെ പ്രതീക്ഷയെന്നോണമാണിത് പറഞ്ഞത്.

"ഉം" ഞാൻ മൂളി കൊണ്ട് എന്റെ തോളിൽ തല ചേർത്തിരിക്കുന്ന അനൂന്റെ മൂർദ്ധാവിൽ ഉമ്മ വെച്ചു.

*~*~*~*~*~*~*~*~*~*~*

ഉറക്കത്തിൽ എന്തോ ദു:സ്വപ്നം കണ്ട് ഞെട്ടിയുണർന്ന് കണ്ണ് തുറന്ന ഞാൻ വേഗത്തിൽ കറങ്ങുന്ന സീലിംഗ് ഫാനാണ് ആദ്യം കണ്ടത്.കട്ടിലിനോട് ചേർന്നുള്ള ഡ്രസ്സിംഗ് ടേബിളിൽ കൈ നീട്ടി പരതിയ ഞാൻ കൈയ്യിൽ തടഞ്ഞ സീലിംഗ് ഫാനിന്റെ റിമോർട്ട് എടുത്ത് അതിലെ നൈറ്റ് ലാംമ്പ് ബട്ടൺ

💬 Comments

View all comments