0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 954

അമർത്തിയതോടെ റൂമിലാകെ ചെറിയ നീല വെളിച്ചം പരന്നു. ഒന്ന് തിരിഞ്ഞ് കിടക്കാമെന്ന് വിചാരിച്ച് ചരിയാൻ നോക്കിയപ്പോൾ എന്നെ വട്ടം കെട്ടിപിടിച്ച് എന്നോട് ചേർന്ന് കിടക്കുറങ്ങുന്ന അനൂന്റെ സുന്ദരമായ നിഷ്കളങ്ക മുഖം കണ്ടതോടെ പരിഭ്രാന്തിയിലായ എന്റെ മനസ്സ് ശാന്തമായി. അനൂന്റെ മുഖത്തേയ്ക്ക് നോക്കി കിടന്ന എനിക്ക് അന്ന് അവൾ പറഞ്ഞതാണ് ഓർമ്മ വന്നത്
"അടുത്ത വർഷം ഈ സമയത്ത് ഞാൻ നിന്റെ ഭാര്യയായി നിന്റെ കൂടെയുണ്ടാകുംന്നാ എന്റെ മനസ്സ് പറയുന്നത്".

ദൈവാനുഗ്രഹം കൊണ്ടൊ ഞങ്ങുടെ സ്നേഹത്തിന്റ ആഴം കൊണ്ടാണെന്നോ അറിയില്ല അന്നവൾ പറഞ്ഞത് ഇന്ന് യാത്ഥാർത്ഥ്യമായത് ഓർത്തപ്പോൾ അനൂനോടുള്ള സ്നേഹത്താൽ എന്റെ ഹൃദയം ഒരു പ്രത്യേക താളത്തിൽ മിടിക്കുന്ന പോലെ തോന്നി. എന്നെ വട്ടം കെട്ടിപിടിച്ച് ചരിഞ്ഞ് കിടക്കുന്ന പെണ്ണിന്റെ വലത്തെ കവിളിൽ ഞാനൊരു മുത്തം കൊടുത്തതോടെ ഉറക്കത്തിൽ പെണ്ണൊന്ന് കുറുകി കൊണ്ട് എന്നെ മുറുക്കി കെട്ടി പിടിച്ച് കിടന്നു. നാളെ രാവിലെയാണ് ഞങ്ങൾ ഇവിടെ നിന്ന് ഊട്ടി കൊടൈക്കനാലിലേക്കൊക്കെ ഹണിമൂൺ ട്രിപ്പിനായി പോകാമെന്ന് തീരുമാനിച്ചിരിക്കുന്നത് ഒരു 5 ദിവസത്തെ യാത്ര.

രാത്രി തന്നെ അതിനുള്ള ഡ്രസ്സുകളും സാധനങ്ങളുമെല്ലാം ഞങ്ങൾ പാക്ക് ചെയ്ത് വച്ചിരുന്നു. രാവിലെ ആറു മണിയോടെ ഇവിടെ നിന്ന് തിരിക്കാമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അനൂനെ കെട്ടിപിടിച്ച് വീണ്ടും ഉറക്കത്തിലേയ്ക്ക് പോയ ഞാൻ ഒരു വർഷം മുൻപ് കൃഷ്ണയുടെ കല്യാണത്തിന് പോയ ദിവസത്തെ ഓർമകളിലേക്ക് ഒരിക്കൽ കൂടി മടങ്ങി.

*~*~*~*~*~*~*~*~*~*~*

കാറിൽ എന്റെ തോളിൽ തല ചേർത്തിരുന്ന അനൂന്റെ മുടിയിൽ താടി ചേർത്ത് വച്ച് അവളെ വട്ടം കെട്ടിപിടിച്ചിരുന്ന ഞാൻ ഗ്ലാസ്സിൽ ആരോ കൈ കൊണ്ട് മുട്ടുന്ന

💬 Comments

View all comments