0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 955

ശബ്ദം കേട്ടതോടെ ഞെട്ടിയ ഞാനും അനുവും സീറ്റിൽ നേരെയിരുന്നു. ആരാ ഗ്ലാസ്സിൽ മുട്ടുന്നതെന്നറിയാൻ പുറത്തേയ്ക്ക് നോക്കിയപ്പോൾ സൗമ്യ വന്ന് ഡോറിനടുത്ത് ചിരിച്ച് കൊണ്ട് നിൽപ്പുണ്ടായിരുന്നു. അതോടെ സൗമ്യയ്ക്ക് കയറാനായി കാറിന്റെ ബാക്കിലെ ഡോർ തുറന്ന് കൊടുത്ത ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു:
"കൃഷ്ണേച്ചീടെ അമ്മേടെ അടുത്തായിരുന്നോ സൗമേച്ചി?"

"എന്റെ ആദി ഒന്നും പറയണ്ടാ ആ പുള്ളിക്കാരി സംസാരിച്ച് കത്തി വച്ച് എന്നെ കൊലാക്കൊല ചെയ്യായിരുന്നൂന്നെ" കാറിലേയ്ക്ക് കയറുന്നതിനിടെ സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞു.

"കൃഷ്ണ ഇനി 2 ആഴ്ച ലീവ് അല്ലേ ഡി സൗമ്യേ?" അനു പിറകിലേയ്ക്ക് തിരിഞ്ഞ് കൊണ്ടാണിത് ചോദിച്ചത്.

"ആ... കുടുംബക്കാരുടെ വീട്ടിലൊക്കെ വിരുന്നിന് പോവ്വണ്ടെ അവർക്ക്. കൃഷ്ണേടെ അമ്മ സംസാരിച്ച് കത്തി വെക്കണ ടൈപ്പാന്ന് അറിയാവുന്ന കൊണ്ടാണല്ലേ നീ അവിടന്ന് മുങ്ങിയേ?" സൗമ്യ ചിരിച്ച് കൊണ്ടാണ് അനൂനോടിത് ചോദിച്ചത്.

"ആ ആന്റീടെ മുന്നിൽ മുൻപൊരിക്കൽ ഞാൻ പെട്ടിട്ടുണ്ട് അന്നെന്നോട് സംസാരിച്ച് കത്തി വെച്ച് എന്നെ കൊല്ലാകൊല്ലാ ചെയ്തതാ അതാ ഞാൻ അവിടെ നിന്ന് നൈസായി ഒഴിഞ്ഞ് മാറീത്." അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.

"ഡി ദുഷ്ടേ അതറിഞ്ഞ് കൊണ്ടാണല്ലേ നീ എന്നെ ആ ആന്റീടെ മുന്നിൽ ഇട്ട് കൊടുത്തിട്ട് സ്ക്കൂട്ടായത്?" സൗമ്യ മുന്നിലിരുന്ന അനൂന്റെ കൈയ്യിലൊരടി കൊടുത്തിട്ടാണിത് പറഞ്ഞത്.

സൗമ്യേടെ അടി കൊണ്ട് വേദനിച്ച അനു പിറകിലേയ്ക്ക് തിരിഞ്ഞ് സൗമ്യേടെ കൈയ്യിൽ നല്ലൊരു നുള്ള് കൊടുത്തിട്ട് ദേഷ്യത്തിൽ പറഞ്ഞു:
"കൃഷ്ണേടെ അടുത്ത് നിന്ന് ഞാൻ എന്തോരം പ്രാവശ്യം കൈ കൊണ്ട് സിഗ്ന്ല് തന്നതാ നിനക്ക് അവിടെ നിന്ന് പതിയെ മാറിക്കോളാൻ പറഞ്ഞ് നിനക്ക്

💬 Comments

View all comments