Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഒന്നും സംസാരിച്ചില്ല. അതോടെ ഞാൻ മ്യൂസിക്ക് സിസ്റ്റ്ത്തിൽ പാട്ട് വെച്ചു. കാറ് ആലപ്പുഴ ടൗണിൽ എത്തിയപ്പോ മാരാരിക്കുളം ബീച്ചിലേക്ക് 11 km എന്ന ബോർഡ് കണ്ടതോടെ
ഞാൻ ഗൂഗിൾ മാപ് നോക്കി വണ്ടി നേരെ മാരാരിക്കുളം ബീച്ചിലേയ്ക്ക് പോകുന്ന റോഡിലേയ്ക്ക് തിരിച്ചു. ഞാൻ വഴി മാറി പോകുന്നതെന്താന്ന് മനസ്സിലാവാത്ത അനുവും സൗമ്യയും എന്നോട് ഒരുമിച്ച് ചോദിച്ചു.
"ഇതെന്താ ആദി ഈ വഴി പോകുന്നെ? നമ്മുക്ക് ടൗണിൽ നിന്ന് നേരെയല്ലേ പോകേണ്ടത്?"
"സമയമിപ്പോ 3.30 അല്ലേ ആയിട്ടുള്ളൂ. നമ്മുക്ക് ബീച്ചിലൊക്കെ പോയി കുറച്ച് നേരം കാറ്റ് കൊണ്ടിരുന്നിട്ട് പോവ്വാന്നെ" ഞാൻ ചിരിച്ച് കൊണ്ടാണിതവരോട് പറഞ്ഞത്.
"ദാറ്റ്സ് എ ഗുഡ് ഐഡിയ ആദി" സൗമ്യ പിറകിലെ സീറ്റിലിരുന്ന് കൊണ്ട് എന്റെ തോളിൽ തട്ടി കൊണ്ടാണിത് പറഞ്ഞത്..
സൗമ്യ പറഞ്ഞത് കേട്ട് പുഞ്ചിരിച്ച് കൊണ്ട് ഞാൻ അനൂനെ നോക്കിയപ്പോൾ കക്ഷി എന്നെ നോക്കി കൊണ്ട് മുഖം വീർപ്പിച്ച് പറഞ്ഞു:
"ഈ ലെഹംഗ്ഗ ഇട്ട് ബീച്ചിൽ നടക്കലൊക്കെ വല്യ പാടാ. ഞാനൊന്നും വരണില്ല ബീച്ചിലോട്ട്"
"നീ നടക്കണ്ടാ നിന്നെ ഞാൻ എടുത്ത് കൊണ്ട് പോയ് കൊളാട്ടോ ബീച്ചിലേയ്ക്ക്" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ഉവ്വ,നടന്നത് തന്നെ"ന്ന് പറഞ്ഞിട്ട് പെണ്ണ് മുഖം തിരിച്ചിരുന്നു.
കാർ ബീച്ചിനടുത്തെത്തിയതോടെ പാർക്ക് ചെയ്യാൻ പറ്റിയ സ്ഥലമുണ്ടോന്ന് തിരഞ്ഞ ഞാൻ ഒടുവിൽ കാർ ഒഴിവ് കണ്ട ഒരു സ്ഥലത്ത് കയറ്റി പാർക്ക് ചെയ്തു. ഞായറാഴ്ചയായതിനാൽ ബീച്ച് കാണാൻ ഒരുപാട് പേർ വന്നിട്ടുണ്ടായിരുന്നതിനാൽ ബീച്ച് പരിസരമാകെ അവർ വന്ന വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് കിടപ്പായിരുന്നു. കാറിൽ നിന്ന് ഞാനും സൗമ്യയും ഇറങ്ങിയിട്ടും
💬 Comments
View all comments