Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
അനു കാറിൽ നിന്നിറങ്ങാൻ കൂട്ടാകാതെ ഒരേ ഇരിപ്പിരുന്നു. അനു ഇരിക്കുന്ന മുൻഭാഗത്തെ ഡോർ ചെന്ന് തുറന്ന ഞാൻ പറഞ്ഞു:
"നീ വരുന്നില്ലേ ബീച്ചിലേയ്ക്ക്?"
"ഞാൻ വരണില്ലാന്ന് പറഞ്ഞതല്ലേ"ന്ന് ദേഷ്യപ്പെട്ട് പറഞ്ഞ് അനു കൈയ്യിലിരുന്ന മൊബൈലിൽ നോക്കിയിരുപ്പായി.
അനൂ ഒരു കാര്യവുമില്ലാതെ വാശി പിടിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നതാണെങ്കിലും സൗമ്യ കൂടെയുള്ളത് ഓർത്തപ്പോൾ ഞാൻ വന്ന ദേഷ്യം കടിച്ചമർത്തിയിട്ട് കാറിന്റെ സീറ്റിൽ നിന്ന് അനൂനെ വട്ടം പൊക്കിയെടുത്തു. ഞാനവളെ വട്ടം പൊക്കുമെന്ന് ഒട്ടും പ്രതീക്ഷിക്കാതിരുന്ന അനു "ആദി എന്നെ താഴെയിറക്കെന്ന് പറഞ്ഞ് എന്റെ കഴുത്തിൽ അവളുടെ രണ്ട് കൈ ചേർത്ത് വട്ടം പിടിച്ച് പേടിച്ചിരുപ്പായി.
കാറിന്റെ ഡോർ വലിച്ചടച്ച ഞാൻ അവളെയും എടുത്ത് മുന്നോട്ട് നടന്നു. ഞങ്ങളുടെ പ്രവൃത്തികളെല്ലാം നോക്കിയിരുന്ന സൗമ്യ ചിരിച്ചിട്ട് അവളുടെ മൊബൈൽ ക്യാമറയിൽ ഞങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നുണ്ടായിരുന്നു. അനൂനെ എടുത്ത് മുന്നിൽ നടന്ന എന്റെ പിറകിലായി നടന്ന് വന്ന സൗമ്യ അനൂനോടായി പറഞ്ഞു: "നിന്റെ ഒരു ഭാഗ്യം നോക്കണേ എടുത്ത് കൊണ്ട് നടക്കണ ചെക്കനെ കിട്ടിയില്ലേ നിനക്ക്"
സൗമ്യ പറഞ്ഞത് കേട്ട് നാണമായ അനു എന്റെ കണ്ണിലേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ കൈയ്യിൽ അനങ്ങാതെ ഇരുന്നു. നേരത്തെ വാശി കാണിച്ച അനൂനോട് ചെറിയ ദേഷ്യം ഉള്ളിലുണ്ടായിരുന്ന ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കാതെ അവളെയും എടുത്ത് ബീച്ചിലേയ്ക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തിയതോടെ ഒന്നു നിന്നിട്ട് ഗൗരവത്തിൽ ചോദിച്ചു
" ഇനി നീ നടന്നോളുവോ അതോ ഇനീം ഞാൻ അങ്ങോട്ട് എടുക്കണോ?"
"ഞാൻ നടന്നോളാം ആദി കുട്ടാ"ന്ന് പറഞ്ഞിട്ട് പെണ്ണെന്റ നെഞ്ചിലൊരു മുത്തം തന്നിട്ട് എന്റെ
💬 Comments
View all comments