0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 959

മുഖത്തേയ്ക്ക് നോക്കി.

എന്റെ മുഖത്തേയ്ക്ക് നിഷ്കളങ്കമായി നോക്കി കൊണ്ടിരിക്കുന്ന
അനൂനെ നോക്കാതിരിക്കാൻ എനിക്കായില്ല. ഞാനവളുടെ മുഖത്തേയ്ക്ക് നോക്കീട്ട് അൽപ്പം ഗൗരവം ഭാവിച്ച് കൊണ്ട് ചോദിച്ചു:
"നിന്റെ വാശിയൊക്കെ മാറിയോ?"

കൈകളിൽ കോരിയെടുത്തിരുന്ന അനൂനെ ഞാൻ താഴെയിറക്കിയതോടെ പെണ്ണ് നിവർന്ന് നിന്നിട്ട് ഡ്രസ്സ് നേരെയാക്കി കൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
"നീ ബീച്ചിലേയ്ക്ക് പോകാന്ന് പറഞ്ഞപ്പോ എനിക്കെന്തോ അപ്പോ വല്യ ഇൻട്രസ്റ്റ് തോന്നീല്ല. അതാ ഞാൻ അങ്ങനെ പറഞ്ഞെ"

"ഉം" ഞാൻ മുളി കൊണ്ട് പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അതിൽ വെറുതെ നോക്കി കൊണ്ടിരുന്നു. അവളോടിപ്പോഴും ചെറിയ പിണക്കം എന്റെ മനസ്സിലുണ്ടെന്ന് മനസ്സിലാക്കിയ അനു "വാ ടാ കുറുമ്പാ നമ്മുക്ക് ബീച്ചിലേയ്ക്ക് നടക്കാംന്നെ"ന്ന് പറഞ്ഞ് അനു വന്നെന്റെ കൈയ്യിൽ ചുറ്റി പിടിച്ച് എന്നെയും കൊണ്ട് നടന്നിട്ട് തുടർന്നു:
"സോറി ആദി കുട്ടാ. അപ്പോഴഞ്ഞ മൂഡിലാ ഞാനങ്ങനെ പറഞ്ഞത്. ഇനിയങ്ങനെ പറയൂലാ ഞാനെ"ന്ന് പറഞ്ഞ് പെണ്ണെന്റെ കവിളിൽ പിടിച്ച് വലിച്ചു.

അനു സോറി പറഞ്ഞതോടെ മനസ്സിലുണ്ടായിരുന്ന ചെറിയ ദേഷ്യമൊക്കെ പോയപ്പോൾ ഞാനവളെയും ചേർത്ത് പിടിച്ച് ബീച്ചിന്റെ പ്രവേശന കവാടം
ലക്ഷ്യമാക്കി നടന്നു. അപ്പോഴാണ് സൗമ്യ കൂടെ വന്ന കാര്യം ഓർമ്മ വന്ന ഞാൻ കക്ഷി ഞങ്ങളുടെ കൂടെയുണ്ടോന്നറിയാനായി പിറകിലോട്ട് തിരിഞ്ഞ് നോക്കിയപ്പോൾ സൗമ്യ ഫോണിൽ ഘടിപ്പിച്ച ഹെഡ് സെറ്റിലൂടെ ആരോടൊ സംസാരിച്ച് അൽപ്പം അകലെ നിന്ന് നടന്ന് വരുന്നുണ്ടായിരുന്നു. ഞാൻ തിരിഞ്ഞ് നോക്കിയത് കണ്ട അനു
"എന്താ ആദീ. നീ ആരെയാ നോക്കുന്നെ"ന്ന് ചോദിച്ചു.

"സൗമ്യേച്ചി എന്ത്യേന്ന് നോക്കീതാ"

"ദേ അവള് ഹെഡ്സെറ്റ് ഒക്കെ വച്ച് ആരോടൊ

💬 Comments

View all comments