Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഫോണിൽ സംസാരിച്ച് ആടിയാടി നടന്ന് വരണത് കണ്ടില്ലേ നീ" അനു ചിരിച്ച് കൊണ്ടാണിത് പറഞ്ഞത്.
"ആരോടായിരിക്കും സൗമ്യേച്ചി ഹെഡ് സെറ്റ് ഒക്കെ വച്ച് സംസാരിച്ചോണ്ടിരിക്കുന്നെ. പുള്ളിക്കാരീടെ ലൗവർ എങ്ങാനാണോ?" ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു.
"ലൗവ്വറോ അവൾക്കോ? നീ വല്ല നടക്കണ കാര്യം പറ മോനെ."
"അതെന്താ അനു കുട്ടി നീ അങ്ങനെ പറഞ്ഞെ?"സൗമ്യയെ കുറിച്ചറിയാനുള്ള ആകാംക്ഷയിൽ ഞാൻ അനൂനോട് ചോദിച്ചു.
"ഞങ്ങളെല്ലാം ഓഫീസിലുള്ള മെയിൽ സ്റ്റാഫിനോടെല്ലാം നല്ല ഫ്രണ്ട്ലിയാ. ഈ സൗമ്യ ഒറ്റൊരാളോടു പോലും മിണ്ടത്തുമില്ലാ കമ്പനിയാവേമില്ല" അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
"അപ്പോ എന്നോട് നല്ല ഫ്രണ്ട്ലിയായിട്ട് സൗമേച്ചി പെരുമാറുന്നതോ?"
"അതെന്താന്ന് എനിക്കറിയൂല്ല. ചിലപ്പോ നീ എന്നെ കെട്ടാൻ പോകുന്നത് കൊണ്ടായിരിക്കും" അനു ചിരിച്ച് കൊണ്ട് പറഞ്ഞു. അപ്പോഴെയ്ക്കും സൗമ്യ കോൾ വിളിയൊക്കെ അവസാനിപ്പിച്ച്
ഞങ്ങളുടെ അടുത്ത് നടന്നെത്തിയിട്ട് ചിരിച്ച് കൊണ്ട് ചോദിച്ചു "നിങ്ങളെന്നെ കാത്ത് നിൽക്കായിരുന്നോ?"
"അതെയെന്ന്" ഞാൻ മറുപടി പറഞ്ഞതോടെ സൗമ്യ അനൂന്റെ കൈയ്യിൽ വന്ന് പിടിച്ചിട്ട് അനൂനോടായി പറഞ്ഞു:
"നമ്മുടെ ജ്യോതിയാ വിളിച്ചേ. കല്യാണത്തിനു പോയ വിശേഷങ്ങൾ അറിയാൻ വേണ്ടി വിളിച്ചതാ അവള്"
ഞാൻ മനസ്സിലാകാത്ത പോലെ അനൂനെ നോക്കിയപ്പോൾ "ഞങ്ങളുടെ കൂടെ വർക്ക് ചെയ്യുന്നതാ ജ്യോതി. അവളിപ്പോ മാറ്റേണിറ്റി ലീവിലാ അതാ കല്യാണത്തിന് വരാഞ്ഞതെ"ന്ന് അനു എന്നോടായി പറഞ്ഞു.
"ഓ... അങ്ങനെ"ന്ന് പറഞ്ഞിട്ട് ഞാൻ മുന്നിൽ നടന്നു. എന്റെ പിറകിലായി അനുവും സൗമ്യവും ഓരോ കാര്യങ്ങളൊക്കെ സംസാരിച്ച് നടന്നു. അങ്ങനെ നടന്ന് ഞങ്ങൾ ബീച്ചിലെത്തി. ബീച്ചിൽ നല്ല തിരക്കായിരുന്നു. വെയിൽ മങ്ങിയിട്ടുണ്ടായിരുന്നതിനാൽ ആളുകളൊക്കെ തിരമാലയിൽ കാൽ നനയ്ക്കാനും ചിലരൊക്കെ
💬 Comments
View all comments