0%

Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]

Author : ????? ? ? Read All Parts 962

നിന്റെ കൂടെയായിരിക്കും ഇതെന്റ വാക്കാ…. മറിച്ചെന്തെങ്കിലും സംഭവിച്ചാ പിന്നെ ആരും എന്നെ ജീവനോടെ കാണില്ലാ നോക്കിക്കോ" ന്ന് ശബ്ദം ഇടറി പറഞ്ഞ അനു എന്റെ തോളിലേയ്ക്ക് മുഖം അമർത്തി വിതുമ്പി. എന്റെ കൂടെ ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ജീവനോടെ അവളുണ്ടാകില്ലാന്ന് പറഞ്ഞത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ വട്ടം കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു:

"അനു കുട്ടി കരയല്ലേ ഡാ നമ്മള് ഒരുമിച്ച് ജീവിക്കും അതാരൊക്കെ എതിർത്താലും നമ്മളൊന്നല്ലേ ഡാ"

"എന്നാലും, ഓരോന്നൊക്കെ ആലോചിക്കുമ്പോ പേടിയാവാ ആദി." അനു വിതുമ്പി കൊണ്ട് പറഞ്ഞു.

ഇനിയും ഇതിനേ കുറച്ച് തന്നെ സംസാരം തുടർന്നാൽ പെണ്ണ് വീടെത്തുന്ന വരെ കരച്ചിലാകുമെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് പറഞ്ഞു.

"നമ്മുക്ക് ഇനി ഒരു കൊല്ലം സമയമില്ലേ ഡാ? അതിനുള്ളിൽ നമ്മുടെ കാര്യത്തിൽ നല്ലത് നടക്കുമെന്നാ എന്റെ മനസ്സ് പറയുന്നേ. എന്റെ മോള് ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിക്കണ്ടാട്ടോ"ന്ന് പറഞ്ഞ് അനൂന്റെ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു. നിറഞ്ഞ കണ്ണുകളോടെ എന്റെ മുഖത്തേയ്ക്ക് നോക്കിയ അനു നിറഞ്ഞു നിന്ന കണ്ണീർ തുടച്ചിട്ട് എന്നോട് പറഞ്ഞു:

"ഒരു കൊല്ലത്തിനുള്ളിൽ നമ്മൾ ഒരുമിച്ചങ്ങ് ജീവിക്കും അല്ലേ ആദി കുട്ടാ"

"പിന്നില്ലാതെ …" അനൂന്റെ തോളിൽ കൈയ്യിട്ട് അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച് കൊണ്ടാണ് ഞാനിത് പറഞ്ഞത്.

ആരൊക്കെ എതിർത്താലും ഒരുമിച്ച് ജീവിക്കുമെന്ന ഉറച്ച തീരുമാനം എടുത്ത എനിക്കും അനുവിനും അതോടെ മനസ്സിൽ നിന്ന് ഒരു വലിയ ഭാരം ഒഴിഞ്ഞ ആശ്വാസമാണപ്പോൾ തോന്നിയത്. അതോടെ പരസ്പ്പരം മുഖത്തോട് മുഖം നോക്കി പുഞ്ചിരിച്ച ഞങ്ങൾ ചുറ്റിലേയ്ക്ക് ഒന്ന്

💬 Comments

View all comments