Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
പാളി നോക്കിയപ്പോൾ കണ്ടത് ആളുകളെല്ലാം ഞങ്ങളെ തന്നെ തുറിച്ച് നോക്കുന്നതാണ്. പരിസര ബോധം മറന്ന് സംസാരിച്ചിരുന്ന ഞങ്ങൾ കെട്ടിപിടിച്ചിരുന്നതും വിതുമ്പി കരഞ്ഞ അനുവിനെ ഞാൻ ആശ്വസിപ്പിച്ചതെല്ലാം ആളുകൾ കണ്ടെന്ന് ഓർത്തപ്പോൾ ആകെ ചൂളി പോയ ഞങ്ങൾ കാറ്റ് പോയ ബലൂണ്ണിന്റെ അവസ്ഥയിലായി. എത്രയും പെട്ടെന്ന് അവിടെ നിന്ന് നീങ്ങണമെന്ന് തോന്നിയ ഞാൻ വേഗം എഴുന്നേറ്റിട്ട് അനൂന്റെ നേരെ കൈ നീട്ടി അതോടെ പെണ്ണെന്റെ കൈയ്യിൽ പിടിച്ച് എഴുന്നേറ്റു. അനൂനോട് കണ്ണ് കൊണ്ട് പോകാമെന്ന് ആംഗ്യം കാണിച്ച ഞാൻ അവളുടെ കൈ പിടിച്ച് നടന്നു. ഞങ്ങൾ നടന്ന് നീങ്ങുമ്പോൾ ആളുകൾ ഞങ്ങളെ നോക്കി അടക്കം പറയുന്നുണ്ടായിരുന്നു.ഒരു വിധം അവിടെ നിന്ന് നടന്ന് നീങ്ങിയ ഞങ്ങൾ അല്പം അകലെയെത്തിയപ്പോഴാണ് നടത്തം നിർത്തിയത്. നടത്തം നിർത്തിയ അനു പതിയെ എന്നോട് പറഞ്ഞു:
"ശ്ശോ നമ്മളവിടെ കെട്ടിപിടിച്ചിരുന്നതും ഞാൻ കരഞ്ഞതുമൊക്കെ ആള്കള് കണ്ടല്ലേ ആദി?" അനു അൽപ്പം ജാള്യതയോടെയാണിത് ചോദിച്ചത്.
"സാരോല്ല അവരൊന്നും നമ്മളെ അറിയൂല്ലാലോ. അത് പോട്ടെ ഇനിയെന്താ പരിപാടി?
ഞാൻ പുഞ്ചിരിച്ച് കൊണ്ട് അനൂനോട് ചോദിച്ചു.
"ഏതായാലും ബീച്ചിൽ വന്നു. അപ്പോ നമ്മുക്ക് കുറച്ച് ഫോട്ടോയൊക്കെ എടുത്തിട്ട് പോകാന്നെ.വാ ആദി കുട്ടാ നമ്മുക്ക് സെൽഫിയെടുക്കാ"ന്ന് ചിരിച്ച് കൊണ്ട് പറഞ്ഞ് അനു ഇടത്തെ കൈയ്യിൽ മൊബൈൽ ഉയർത്തി പിടിച്ച് വലത്തെ കൈ എന്റെ തോളിലിട്ട് കൊണ്ട് ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ തുടങ്ങി. കക്ഷിയ്ക്ക് ഫോണിൽ സെൽഫിയെടുക്കൽ ഒരു ഹരമാണ്. ഞാൻ കൂടെയുണ്ടെങ്കിൽ എന്നെ കെട്ടി പിടിച്ച് നിന്ന് മുഖത്ത് ഓരോ ഭാവങ്ങൾ വരുത്തി സെൽഫിയെടുക്കൽ പെണ്ണിന്റെ ഒരു ഇഷ്ട വിനോദമാണ് അതിന്
💬 Comments
View all comments