Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ഇപ്പോഴും ഒരു മാറ്റം വന്നിട്ടില്ല. അന്ന് കുറേ സെൽഫിയെടുത്ത് കഴിഞ്ഞപ്പോൾ കടലിലേയ്ക്ക് നോക്കി നിൽക്കുന്ന അവളുടെ പല പോസിലുള്ള പിക്ചർ എടുത്ത് നിൽക്കുമ്പോഴാണ് നേരത്തെ കോൾ വന്നപ്പോൾ ഞങ്ങളുടെ അടുത്ത് നിന്ന് പോയ സൗമ്യ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നത്.
"ആഹാ ... നിങ്ങളിവിടെ ഫോട്ടോ ഷൂട്ടിലാണല്ലോ" സൗമ്യ ചിരിച്ച് കൊണ്ട് പറഞ്ഞിട്ട് ഞാൻ ഫോട്ടോയെടുക്കുന്നതും നോക്കി നിൽപ്പായി.
"സൗമ്യേച്ചി ചെന്ന് അനൂന്റെ കൂടെ നിൽക്ക്. നിങ്ങളുടെ രണ്ടാള്ടെയും പിക്ചർ എടുത്ത് തരാം ഞാൻ" എന്ന് സൗമ്യേയോട് പറഞ്ഞതോടെ സൗമ്യ പുഞ്ചിരിച്ച് കൊണ്ട് "ഞാനെപ്പഴെ റെഡിയാന്ന്" പറഞ്ഞ് അനൂന്റെ അടുത്ത് പോയി നിന്നു. അനൂനെയും സൗമ്യയെയും പല പോസിൽ നിർത്തി ഫോട്ടെയെടുത്ത് കൊടുത്ത് കൊണ്ടിരിക്കുമ്പോൾ അനു സൗമ്യയോട് "ആരോടാ ഡീ നീ ഇത്ര നേരം ഫോണിൽ സംസാരിച്ചോണ്ടിരുന്നെ"ന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.
"യു.എസ്സിലുള്ള എന്റെ കസിൻ താര ചേച്ചിയാ ഡി വിളിച്ചേ. പുള്ളിക്കാരിയോട് ഓരോ കാര്യങ്ങൾ സംസാരിച്ച് നേരം പോയതറിഞ്ഞില്ലാന്നെ"ന്ന് സൗമ്യ ചിരിച്ച് കൊണ്ട് അനൂനോട് പറയുന്നുണ്ടായിരുന്നു.
അവരെ രണ്ടാളെയും നിർത്തി പല പോസുകളിലായി ഫോട്ടോസ് എടുത്ത് കൊണ്ടിരുന്ന എന്നോട്:
"ആദി, ഇനി നീയും അനുവും ഒരുമിച്ച് നിൽക്ക് നിങ്ങള് രണ്ടിന്റേയും കുറച്ച് പിക്ചേഴ്സ് ഞാൻ എടുത്ത് തരാം"ന്ന് പറഞ്ഞ് സൗമ്യ എന്റെ അടുത്തേയ്ക്ക്
വന്നതോടെ ഞാൻ എന്റെ ഫോൺ സൗമ്യയ്ക്ക് കൊടുത്തിട്ട് അനൂന്റെ അടുത്തേയ്ക്കു നടന്നു. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്ന് ചെല്ലുന്നത് കണ്ട് എന്നെ നോക്കി അനു വശ്യമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അനൂന്റ ഒപ്പം ചേർന്ന് നിന്ന എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചാണ് പെണ്ണിന്റെ നിൽപ്പ്. ഞങ്ങൾ ഒരുമിച്ച്
💬 Comments
View all comments