Chapter Title : ഒളിച്ചോട്ടം 10 [KAVIN P.S]
ബർത്ത്ഡേയ്ക്ക് ഇടത്തെ കൈയ്യിൽ അണിയിച്ച് കൊടുത്ത മോതിര വിരലിൽ പിടിച്ച് അവൾക്ക് നേരെ ഉയർത്തി കാണിച്ച് കൊണ്ടാണിത് പറഞ്ഞത്.
"ഉം... ശരിയാ" അനു എന്റെ നെഞ്ചിൽ നിന്ന് തലയുയർത്തി എന്റെ കണ്ണിൽ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
പെട്ടെന്ന് കാറിന്റെ ഡാഷ് ബോർഡിൽ വച്ചിരുന്ന അനൂന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി. അതോടെ അനു എന്റെ നെഞ്ചിൽ നിന്ന് അകന്ന് മാറിയിട്ട് ഫോൺ കൈയ്യിലെടുത്ത് പിടിച്ചിട്ട് പറഞ്ഞു: "അമ്മയാ വിളിക്കുന്നെ.
അനു ഫോൺ എടുത്ത് ചെവിയോട് ചേർത്തിട്ട് പറഞ്ഞു.
"ഹലോ അമ്മാ…. ദേ ഞങ്ങള് ചൊവ്വര ജംഗ്ഷനിലെത്തി. ഒര് രണ്ട് മിനിറ്റ് ഇപ്പോ എത്തും ഞാൻ"
ഇത് പറഞ്ഞ് ഫോൺ കട്ടാക്കിയ അനു എന്നെ നോക്കി പുഞ്ചിരിച്ച് എന്റെ ഇടത്തെ കവിളിൽ പെട്ടെന്നൊരു ഉമ്മ തന്നിട്ട് ഡോർ തുറന്ന് ഓടി പുറത്തിറങ്ങിയ അനു ഞാനിരിക്കുന്ന ഡ്രൈവർ സൈഡിലെ ഡോറിനടുത്ത് വന്ന് നിന്നിട്ട് ഗ്ലാസ്സിൽ കൈ കൊണ്ട് തട്ടി. ഞാൻ ഗ്ലാസ്സ് താഴ്ത്തിയതോടെ കക്ഷി ഡോർ ഹാന്റിലിൽ കൈയ്യൂന്നി അൽപം കുനിഞ്ഞ് നിന്നിട്ട് തല അകത്തേയ്ക്കിട്ടിട്ട് ചിരിച്ച് കൊണ്ട് പതിയെ പറഞ്ഞു:
"ആദി കുട്ടാ …. എന്നാ ഞാൻ പോയ്ക്കൊട്ടെ"
"പോണോ?..." അനൂന്റെ വലത്തെ കൈയിൽ തഴുകി കൊണ്ട് ഞാനൽപ്പം റൊമാന്റിക്കായി ചോദിച്ചു.
"പോവാതെ പിന്നെ?" അനു പുഞ്ചിരിച്ച് കൊണ്ട് എന്നോട് ചിരിച്ച് ചോദിച്ചു.
"എന്നാ പോ" അനൂന്റെ കൈയ്യിൽ നിന്ന് പിടി വിട്ട് കൊണ്ട് ചെറിയൊരു പിണക്കം കാണിച്ചു കൊണ്ടാണ് ഞാനിത് പറഞ്ഞത്.
"അച്ചോടാ എന്റെ ചെക്കനപ്പേഴേയ്ക്കും പിണങ്ങിയോ? ഈ കള്ള പിണക്കം മാറ്റാൻ ഞാനെന്താ ചെയ്യണ്ടേ?"
💬 Comments
View all comments