Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
ട്രോളി ബാഗ് എടുത്തിട്ട് അതിൽ അടക്കി വെച്ചു. വീട്ടിലിടാറുള്ള കുറച്ചു ഡ്രസ്സുകളും അതിനോടൊപ്പം തന്നെ എടുത്തു ബാഗിലോട്ട് വച്ചു.. പിന്നെ ഫോണിന്റെ ചാർജർ, എന്റെ സെർട്ടിഫിക്കറ്റ്സ് ഒക്കെ അടങ്ങിയ ഫയലും ഞാൻ ബാഗിന്റെ ഉള്ളിലുള്ള സൈഡ് പോക്കറ്റിലേയ്ക്ക് വച്ചു.
ബാഗിന്റെ സിബ് ഇട്ട് സെറ്റാക്കി സൈഡിലോട്ട് ഒതുക്കി വച്ചു തിരിഞ്ഞപ്പോഴാണ് മേശമേൽ ചാർജിൽ ഇട്ടിരുന്ന എന്റെ ലാപ്ടോപ് ഞാൻ കണ്ടത്. അച്ഛൻ എന്റെതായിട്ട് എന്താ ഉള്ളത് അതൊക്കെ എടുത്തോളാൻ പറഞ്ഞ ധൈര്യത്തിൽ ഞാൻ ലാപ് ടോപ്പും ചാർജറും എടുത്ത് അതിനുള്ള സെപ്റേറ്റ് ബാഗിൽ എടുത്ത് വച്ചു. ഡ്രസ്സ് കൊണ്ട് പോകാൻ വച്ചിരിക്കുന്ന ട്രോളി ബാഗിന്റെ മുകളിൽ ലാപ് ടോപ് അടങ്ങിയ ബാഗും എടുത്ത് വച്ചു.
അവസാനം ഷെൽഫിൽ നിന്ന് പോകുമ്പോൾ ഇടാനായി ഞാനൊരു ബ്ലൂ കളർ ടീ-ഷർട്ടും ജീൻസും എടുത്തിട്ടു മുടിയൊക്കെ ചീകി ഒന്ന് സെറ്റാക്കി. കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വന്തം രൂപം ഒന്ന് നോക്കി വിലയിരുത്തി. പിന്നെ താഴെയ്ക്ക് ഇറങ്ങാനായി ഞാൻ ലാപ് ടോപ് ബാഗ് എടുത്ത് തോളിലും ട്രോളി ബാഗ് ചെരിച്ചും പിടിച്ച് സ്റ്റെയറിലൂടെ സ്റ്റെപ് ഇറങ്ങി താഴെ എത്തി.
താഴെ എത്തിയപ്പോൾ ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നുമില്ല. എന്തായോ എന്തോ അങ്ങനെ ഓരോന്ന് ആലോചിച്ച് സ്വീകരണ മുറിയിലെത്തിയപ്പോൾ അച്ഛനും നിയാസും കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ സംസാരം നിർത്തി. നിയാസ് എന്നെ നോക്കി ചിരിച്ചു. അച്ഛൻ എന്നെ കണ്ടതോടെ പതിയെ ഒന്ന് ചിരിച്ചിട്ട്:
"ബാഗ് നീ ഇവിടെ താഴെ വയ്ക്ക് അതിവൻ എടുത്ത് കാറിൽ വച്ചോളും"
നിയാസിനെ നോക്കിയാണ് അച്ഛൻ അത് പറഞ്ഞത്.
എനിയ്ക്ക് സത്യം പറഞ്ഞാൽ എന്താ അവിടെ നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. കുറച്ചു മുൻപേ എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ മനുഷ്യനാ ഇപ്പോ എന്നെ നോക്കി ചിരിച്ചിട്ട് എന്റെ കൈയ്യിലുള്ള ബാഗുകൾ നിയാസ് കാറിൽ വച്ച് തരുമെന്ന് പറയുന്നു.
അനുവിനെ നോക്കി ഡൈനിംഗ് റൂമിലെത്തിയപ്പോൾ അവളുടെ അപ്പുറവും ഇപ്പുറവും ആയി കസേരയിൽ ഇരുന്ന് ചിരിച്ച് കൊണ്ട് സംസാരിചു കൊണ്ടിരിക്കുന്ന അമ്മയെയും അഞ്ജുവിനെയും ആണ് കണ്ടത്. അനു കുട്ടി രാവിലെ ഇട്ടിരുന്ന ഫ്രോക്ക് ഒക്കെ മാറ്റി വേറെ ഒരു ചുരിദാറിട്ട് നല്ല സുന്ദരി ആയിട്ട് ഇരുപ്പുണ്ട്.
എന്നെ കണ്ട പാടേ അമ്മ "വാടാ കഴിക്കാം എല്ലാരും നിന്നെ നോക്കി കൊണ്ടിരിക്കുയായിരുന്നൂന്ന്" പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റു .
💬 Comments
View all comments