0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 620

അനുവിനെ നോക്കിയപ്പോൾ കക്ഷിയുടെ മുഖത്ത് നേരത്തെ ഉണ്ടായ ടെൻഷൻ ഒക്കെ മാറി മുഖം നന്നായി തെളിഞ്ഞ് ഇരുപ്പുണ്ട്. പെണ്ണ് എന്നെ നോക്കി ചിരിക്കുന്നൊക്കെ ഉണ്ട്.

കുറച്ച് നേരം ഞാനിവിടെ നിന്ന് മാറി നിന്നപ്പോഴെയ്ക്കും എന്താ ഇവിടെ സംഭവിച്ചതെന്ന് എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല. എന്നോട് വീട്ടിൽ നിന്നും പോയ്ക്കൊളാൻ പറഞ്ഞ അച്ഛൻ എന്നെ നോക്കി ചിരിച്ചിട്ട് കൊണ്ടുപോവാനുള്ള സാധനങ്ങൾ നിയാസ് കാറിൽ വെച്ചു തരുമെന്ന് പറയുന്നു.
കുറച്ച് നേരം മുൻപ് കരഞ്ഞ് കലങ്ങിയ കണ്ണുമായി നിന്നിരുന്ന അനുവും, അഞ്ജുവും, അമ്മയുമൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു.
ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നിന്നപ്പോൾ അമ്മ
"ഡാ ആദി വന്ന് ഇരിക്കെന്ന്" പറഞ്ഞ് കൈയ്യിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്.

അങ്ങനെ ഡൈനിംഗ് ടേബിളിൽ ഞാനിരിക്കാറുള്ള കസേരയിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എന്റെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ അനുവിനെ അമ്മ കൊണ്ടു വന്ന് ഇരുത്തി. എന്റെ അടുത്തിരുന്ന ഉടനെ പെണ്ണ് ആരും കാണാതെ എന്റെ മേലെ മുട്ടിയുരുമാനും പതിയെ സ്വകാര്യം പറയാനും ഒക്കെ തുടങ്ങി.
എനിക്കാണേൽ എന്താ ഇവിടെ സംഭവിച്ചതെന്ന ഒരെത്തും പിടിയും കിട്ടുന്നുമില്ല അത് കൊണ്ട് അവൾ അങ്ങനെ മുട്ടിയുരുമുമ്പോൾ എനിക്കെന്തോ അസ്വസ്ഥതയാണ് അപ്പോ തോന്നിയത്. കുറച്ച് സമയത്തിനകം അച്ഛനും നിയാസും കൂടി വന്ന് ഡൈനിംഗ് ടേബിളിനടുത്തുള്ള കസേരയിൽ ഇരുന്നു. വലിയ ടേബിൾ ആയത് കൊണ്ട് എട്ട് പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കസേരകൾ ഇട്ടിരിക്കുന്നത്. ഞങ്ങൾ 5 പേരും കസേരയിൽ ഇരുന്ന് കഴിഞ്ഞപ്പോൾ അമ്മ ഓരോരുത്തരുടെയും പാത്രത്തിൽ ചോറ് വിളമ്പി. രാവിലെ ഉണ്ടായ പ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് കറികൾ ഒന്നും ഉണ്ടാക്കാൻ സമയം കിട്ടിയിട്ടില്ലാന്ന് കറികൾ നോക്കിയാൽ പിടി കിട്ടും. ആകെ സാമ്പാർ മാത്രമേ ഉള്ളൂ കറിയായിട്ട്. അല്ലെങ്കിൽ എപ്പോഴും അഞ്ച് കൂട്ടം കറികൾ ഉള്ള സ്ഥാനത്താണ് ഇതെന്ന് ഓർക്കണം.
കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ:

"ആദി, കുറച്ച് നാൾ നീ അനുവിനെയും കൊണ്ട് ഒന്ന് മാറി നിൽക്ക്.
സംഗീത് പ്രശ്നം ഉണ്ടാക്കാൻ വരുമെന്ന കാര്യം ഓർത്ത് പേടിച്ചിട്ട് പറയുന്നതല്ല. ഗോപാലന്റെ ഇപ്പോഴത്തെ ദേഷ്യം ഒന്ന് അടങ്ങുന്നത് വരെ നിങ്ങൾ രണ്ടാളും ഇവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എന്റ മനസ്സ് പറയുന്നു.
നിയാസിന്റെ പരിചയക്കാരന്റെ ഒരു റിസോർട്ട് പാലക്കാടുണ്ട് തൽക്കാലം അവിടേയ്ക്ക് പോയ്ക്കൊ ആ കക്ഷി തന്നെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് താമസിക്കാനുള്ള വീട് ശരിയാക്കി തരും. അതിനുള്ള കാര്യങ്ങളൊക്കെ ഇവൻ വിളിച്ച്

💬 Comments

View all comments