Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
ശരിയാക്കിയിട്ടുണ്ട്" നിയാസിനെ ചൂണ്ടിയാണ് അച്ഛൻ അത് പറഞ്ഞത്.
ഇപ്പോഴല്ലെ എല്ലാരുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയത്. സംഗീത് കുറച്ച് പിള്ളേരെ കൂട്ടി വീണ്ടും ഇങ്ങോട്ടെയ്ക്ക് വരുമെന്ന കാര്യം
കേട്ടതോടെ പേടിച്ച അമ്മ അച്ഛനെ കൂടി പറഞ്ഞ് പേടിപ്പിച്ച് ഞങ്ങളോടുണ്ടായ ദേഷ്യം വരെ കക്ഷി ഇപ്പോ മറന്നിരിക്കുന്നു. ഞാൻ മുകളിലത്തെ മുറിയിൽ കുളിക്കാൻ പോയ സമയം നിയാസ് സംഗീത് വീണ്ടും വരുമെന്ന കാര്യം പൊലിപ്പിച്ച് പറഞ്ഞതോടെ അമ്മയും അച്ഛനും ഫ്ലാറ്റ്. നിയാസ് എന്റെ അടുത്ത നൻമ്പനായത് കൊണ്ട് പറയുന്നതല്ല അവനോളം പൊലിപ്പിച്ച് പറയാനുള്ള മിടുക്ക് എനിക്കും അമൃതിനും ഇല്ല.
അച്ഛന്റെയും അമ്മയുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയപ്പോൾ എനിക്ക് പകുതി സമാധാനമായി ഇനി ഇപ്പോ ഇവിടെ നിന്ന് പോകുമ്പോൾ മനസ്സമാധാനമായി ഇറങ്ങാലോ അങ്ങനെ ഓരോന്ന് ആലോച്ചിരുന്ന് ഭക്ഷണം കഴിച്ച് തീർത്ത ഞാൻ ആദ്യം എഴുന്നേറ്റ് ഡൈനിംഗ് ഹാളിന്റെ അറ്റത്തുള്ള വാഷ് ബേസിനിൽ കൈ കഴുകാനായി പോയി എന്റെ തൊട്ട് പിറകിൽ എഴുന്നേറ്റ് വന്ന അനു ആരും കാണാതെ എന്റെ കവിളിൽ ഉമ്മ വച്ചു.
"ചുമ്മാ ഇരി പെണ്ണെ ആരേലും കാണും" പെട്ടെന്നുള്ള അവളുടെ ഉമ്മ വെക്കലിൽ ഞെട്ടിയ ഞാൻ പറഞ്ഞു.
"കണ്ടാലും ഒരു കുഴപ്പോമില്ല ഞാനെ എന്റെ കെട്ടിയോനെയല്ലെ ഉമ്മ വെച്ചെ"
പെണ്ണ് ചിരിച്ച് കൊണ്ട് പറഞ്ഞു.
"എന്താണ് പെണ്ണെ നല്ല ഹാപ്പി മൂഡിൽ ആണല്ലോ. നേരത്തെ കരഞ്ഞ് മുഖം വീർപ്പിച്ച് നിന്ന ആള് തന്നെയാണോ ഇത്?"
കൈ കഴുകുന്നതിനിടെ ഞാൻ അവളോട് ചോദിച്ചു.
" അത് അപ്പോഴല്ലെ? ഇപ്പോ കണ്ടില്ലേ ആദീടെ അച്ഛനും അമ്മയ്ക്കും നമ്മളോട് ദേഷ്യം ഒന്നുമില്ല. സോ ഞാൻ ഹാപ്പിയാണ്." അനു വാഷ് ബേസിന്റെ തൊട്ടടുത്തുള്ള കണ്ണാടിയിൽ നോക്കി മുഖത്തേയ്ക്ക് വീണു കിടന്ന മുടി ഇടത്തെ കൈ കൊണ്ട് ഒതുക്കുന്നതിനിടെ പറഞ്ഞു.
കൈ കഴുകി കഴിഞ്ഞപ്പോൾ ഞാൻ സ്വീകരണ മുറിയിലെ സോഫയിൽ പോയി ഇരുന്നു ടീപ്പോയിൽ വച്ചിരുന്ന റിമോർട്ട് എടുത്ത് ടീവി ഓണാക്കി ചാനൽ മാറ്റി കൊണ്ടിരുന്നു.
മലയാളം ചാനൽ വച്ചപ്പോൾ അതിൽ അപ്പോൾ ഓടി കൊണ്ടിരുന്നത് 'വല്യേട്ടൻ' സിനിമയായിരുന്നു. ഒരുപാട് തവണ കണ്ടതാണെങ്കിലും എന്തോ
💬 Comments
View all comments