0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 624

ആ സിനിമയോടും മമ്മൂട്ടിയോടും വല്യ ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ചാനൽ മാറ്റാതെ അത് തന്നെ കണ്ടോണ്ടിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ അനുവും എന്റെയൊപ്പം വന്ന് സോഫയിൽ ഇരുന്നു. ഞങ്ങൾ രണ്ടാളും മാത്രമേ ആ സമയം സ്വീകരണ മുറിയിൽ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് പെണ്ണ് എന്നെ ഒട്ടിയാണ് ഇരിക്കുന്നത്. ഞാൻ ടീവിയിലെ സിനിമ ഹരം പിടിച്ചിരുന്ന് കണ്ട് കൊണ്ടിരുന്നതിനാൽ അനു അടുത്ത് വന്ന് ഇരുന്നിട്ടും ഞാൻ അവളോട് ഒന്നും മിണ്ടിയില്ല. അതിഷ്ടപ്പെടാതിരുന്ന അനു എന്നെ കൈയ്യിൽ തോണ്ടി കൊണ്ടിരുന്നു.
സിനിമയിലെ മമ്മുക്കയുടെ ക്യാരക്ടറായ അറക്കൽ മാധവനുണ്ണി തീപ്പൊരി ഡയലോഗ് പറയുന്ന സമയത്തായിരുന്നു പെണ്ണിന്റെ ഈ തോണ്ടൽ പരിപാടി. ഇത് കുറേ നേരം തുടർന്നപ്പോൾ ദേഷ്യം വന്ന ഞാൻ സോഫയുടെ നടുവിൽ നിന്ന് ഇടത്തേ അറ്റത്തേയ്ക്ക് നീങ്ങിയിരുന്നു. എന്റെ നീങ്ങിയിരിക്കൽ കണ്ട് രസം തോന്നിയ അനു എന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് കൊണ്ട്:
"ആദി, നോക്കിയെ ഈ ഡ്രസ്സ് കൊള്ളാമോന്ന്?"

സിനിമയിൽ നിന്നുള്ള ശ്രദ്ധ മാറ്റാതെ ഞാൻ അവളോട് "ആ കൊള്ളാമെന്ന് പറഞ്ഞു"

"ആദി ഒന്ന് നോക്കെടാ ചക്കരെ പ്ലീസ് ... അനു എന്നെ വിടാൻ ഉദ്ദേശമില്ലാതെ കൊഞ്ചി.

"ഇത് വല്യ പാടായല്ലോ, നിനക്കെന്താ അനു വേണ്ടത്?
സിനിമ കണ്ട് ഹരം കേറി നിന്ന ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു.

അതോടെ പെണ്ണ് മുഖം വീർപ്പിച്ച് എന്റെ അടുത്ത് നിന്ന് നീങ്ങി മുഖം കുനിച്ച് ഇരുപ്പായി. അവളുടെ പിണങ്ങിയുള്ള ഇരുപ്പ് കണ്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അപ്പോൾ അങ്ങനെ പറയേണ്ടിരുന്നില്ലാന്ന് തോന്നി.
ടീവി ഓഫ് ചെയ്ത് ഞാൻ അനു കുട്ടിയുടെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന് ഞാൻ പെണ്ണിനെ വട്ടം ചുറ്റി പിടിച്ചു. പിണക്കം കാരണം പെണ്ണ് ഞാൻ ചുറ്റി പിടിച്ചത് ഇഷ്ടമാകാതെ " എന്നെ കെട്ടി പിടിക്കണ്ട" "വിട് എന്നെ" എന്ന് ഒക്കെ പറഞ്ഞ് എന്റെ കൈയ്യിൽ നിന്ന് കുതറി മാറാൻ നോക്കി. ഞാനുണ്ടോ വിടുന്നു.

എന്റെ മുറുക്കം കൂടിയപ്പോൾ പെണ്ണ് എന്റെ പിടിയിൽ അടങ്ങിയൊതുങ്ങി ഇരിക്കാൻ തുടങ്ങി.
ആരും ഞങ്ങൾ ഇരിക്കുന്ന സ്വീകരണ മുറിയിലേയ്ക്ക് വരുന്നില്ലാന്ന് ഉറപ്പാക്കി കൊണ്ട്

💬 Comments

View all comments