Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
ഞാൻ പെണ്ണിന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തിട്ട് എന്റെ ചുണ്ട് അവളുടെ ചുണ്ടുമായി ചേർത്ത് ഒന്ന് ചപ്പി വലിച്ചു കുറച്ച് നേരം ഇരുന്നു. ഞാൻ അങ്ങനെ ചെയ്തതിൽ സുഖിച്ചിരിരുന്ന പെണ്ണ് ഹാളിലാണ് ഇരിക്കുന്നതെന്ന ഓർമ്മ വന്നപ്പോൾ ഞെട്ടിയിട്ട് എന്നെ തള്ളി മാറ്റിയിട്ട് ചുണ്ട് കൈ വച്ച് തുടച്ചു.
കക്ഷിയുടെ മുഖം നോക്കിയാൽ അറിയാം ഞാൻ കൊടുത്ത ഉമ്മ ഇഷ്ടമായെന്ന്. എന്നെ ഒരു കള്ള നോട്ടം നോക്കിയിട്ട് വീണ്ടും അനു കുട്ടി എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു.
നീങ്ങിയിരുന്ന അനുവിനെ ഞാൻ വട്ടം ചുറ്റി പിടിച്ചിട്ട് പറഞ്ഞു.
"എന്റെ അനു കുട്ടിയ്ക്ക് ചില സമയങ്ങളിൽ പിള്ളേരുടെ സ്വഭാവമാ"
അത് കേട്ടതോടെ പെണ്ണ് ഒന്ന് ചിരിച്ചിട്ട് എന്റെ കവിളിൽ ഒരുമ്മ തന്നു.
"ഏത് പിള്ളേരുടെ സ്വഭാവമാണെന്ന് ചോദിച്ചില്ലാ ലോ നീ?"
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
"ആദി കുട്ടൻ പറ" പെണ്ണ് എന്റെ മുടിയിൽ വിരലോടിച്ച് കൊണ്ട് പറഞ്ഞു.
"ചില തെണ്ടി പിള്ളേരുടെ സ്വഭാവാ" ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു. പെണ്ണിനെ മുറുക്കെ കെട്ടി പിടിച്ചു.
അതോടെ ദേഷ്യം വന്ന അനു എന്റെ മുടിയിൽ വിരലോടിക്കുന്നത് നിർത്തിയിട്ട്
"ഇനി അങ്ങനെ പറയോന്ന് ചോദിച്ചു" എന്റെ മുടിയിൽ പിടിച്ച് വലിച്ചോണ്ടിരുന്നു.
"വേദനയെടുത്ത ഞാൻ വിടെന്ന് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചു നോക്കി പക്ഷേ പെണ്ണുണ്ടോ വിടുന്നു. അവസാനം ഇനി വിളിക്കില്ലാന്ന് പറഞ്ഞതോടെ പെണ്ണ് എന്റെ മുടിയിൽ നിന്ന് കൈയെടുത്തു.
"നിനക്ക് സ്വല്പം വട്ടുണ്ടോന്ന് എനിക്ക് സംശയമുണ്ട് എന്നാലും ഇങ്ങനെ പിടിച്ചു വലിക്കുമോ മുടിയിൽ
പറിഞ്ഞ് പോകാതിരുന്നത് ഭാഗ്യം" ഞാൻ തല തടവി കൊണ്ട് പറഞ്ഞു.
"എനിക്ക് ഒരു കുഴപ്പോമില്ല, അത് നീ എന്നെ കളിയാക്കിയിട്ടല്ലേ"
അനു പതിയെ ചിരിച്ചു കൊണ്ട് പറഞ്ഞു.
വീണ്ടും എന്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്ന അനു അച്ഛൻ ചുമ്മച്ച് കൊണ്ട് റൂമിലേയ്ക്ക് നടന്ന് വരുന്ന ശബ്ദം കേട്ടതോടെ ഞെട്ടി കൊണ്ട് എന്റെ അടുത്ത് നിന്ന് നീങ്ങിയിരുന്നു.
അതോടെ ഞാനും സോഫയിൽ നേരെ ഇരുന്നു.
അച്ഛൻ വന്ന് ഞങ്ങൾ ഇരിക്കുന്ന സോഫയുടെ അടുത്തുള്ള സിംഗിൾ സെറ്റിയിൽ വന്ന് ഇരുന്നു. അച്ഛനെ കണ്ടതോടെ ഞങ്ങൾ
💬 Comments
View all comments