Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
രണ്ടാളും സോഫയിൽ നിന്ന് എഴുന്നേറ്റു. അച്ഛൻ ഞങ്ങളോട് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. തൊട്ട് പിറകെ അമ്മയും അഞ്ജുവും വന്ന് ദിവാൻ കോട്ടിലും വന്ന് ഇരുന്നു. നിയാസ് ഒരു കസേര എടുത്തു കൊണ്ടു വന്ന് സോഫയുടെ അടുത്ത് കൊണ്ട് വന്ന് ഇട്ട് അതിൽ ഇരുപ്പായി.
"ആദി, ഇനി നിങ്ങൾ താമസിക്കണ്ട പുറപ്പെട്ടോളു സമയം 3.30 കഴിഞ്ഞിട്ടുണ്ട് അവിടെ എത്തുമ്പോഴെയ്ക്കും സന്ധ്യ കഴിയും"
അച്ഛൻ സോഫയിൽ ഇരുന്ന് എന്നോടായി പറഞ്ഞു.
അമ്മയും അഞ്ജുവും അച്ഛൻ പറഞ്ഞത് കേട്ട് കഴിഞ്ഞപ്പോൾ മുതൽ കരഞ്ഞ് മൂക്കു പിഴിഞ്ഞൊക്കെ തുടങ്ങിയിട്ടുണ്ട്. അച്ഛന്റെ മുഖത്തും നല്ല വിഷമമുണ്ട് കക്ഷി അത് പുറത്ത് കാണിക്കുന്നില്ലെന്നേ ഉള്ളൂ. എനിക്കാണേൽ ഇത് വരെ വീട് വിട്ട് മാറി നിന്നിട്ടില്ലാത്തത് കൊണ്ട് ആ കാര്യം ആലോചിച്ചിട്ട് എന്തോ പോലെ തോന്നി.
ഞാൻ എഴുന്നേറ്റ് സിറ്റൗട്ടിലേയ്ക്ക് നടന്നു എന്റെ തൊട്ടു പിറകിൽ അനുവും അമ്മയും അഞ്ജുവും അച്ഛനും നിയാസും എല്ലാവരും ഉണ്ട്.
അപ്പോഴാണ് പോകുന്ന കാര്യം അമൃതിന് വിളിച്ച് പറയണമെന്ന കാര്യം ഓർത്തത്. ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അമൃതിന്റെ നമ്പർ എടുത്ത് വിളിച്ചു നോക്കി പക്ഷേ നെറ്റ്‌വർക്ക് ബിസി ആയത് കൊണ്ട് അവന്റെ കോൾ കണക്ടായില്ല. രണ്ടാമതും ഞാൻ ഡയൽ ചെയ്ത് വിളിക്കുന്നതിനിടെ അച്ഛൻ ശബ്ദമുയർത്തി കൊണ്ട്:
"നീ ആരെയാ വിളിക്കുന്നെ, നേരം കളയാതെ വേഗം ഇറങ്ങാൻ നോക്ക് അവിടെ എത്തുമ്പോഴെയ്ക്കും വൈകും"
അച്ഛൻ എന്നോടുള്ള പതിവ് ഗൗരവത്തിൽ പറഞ്ഞു.
" ഞാൻ ഇറങ്ങുന്ന വിവരം അമൃതിനെ ഒന്ന് വിളിച്ച് പറയാൻ നോക്കീതാ പക്ഷേ ലൈൻ ബിസി ആയതോണ്ട് കിട്ടണില്ല"
ഞാൻ കോൾ കട്ട് ചെയ്ത് ഫോൺ പോക്കറ്റിൽ ഇടുന്നതിനിടെ അച്ഛനോട് പറഞ്ഞു.
അനൂന്റെ കൈ ചേർത്ത് പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നുണ്ട് അമ്മ. അമ്മയ്ക്കൊപ്പം തന്നെ അഞ്ജുവും നിൽപ്പുണ്ട്. ഞാൻ സിറ്റൗട്ടിലെ സ്റ്റാന്റിൽ വച്ചിരുന്ന ഷൂ ഇട്ട് മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ ടൈലിൽ അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ല് കണ്ടപോഴാണ് രാവിലെ സംഗീത് എന്റെ സാൻട്രോ കാറിന്റെ ചില്ലൊക്കെ അടിച്ച് പൊട്ടിച്ച കാര്യം വീണ്ടും മനസ്സിലേയ്ക്ക് വന്നത്. ഞാൻ ഒരു
💬 Comments
View all comments