0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 627

പോറൽ പോലും പറ്റാതെ കൊണ്ട് നടന്ന വണ്ടിയാ എല്ലാ ഗ്ലാസും പൊട്ടി ചിതറി കിടക്കുന്നത് കണ്ടപ്പോ സംഗീതിനോടുള്ള ദേഷ്യത്തിൽ കൈ ചുരുട്ടി പിടിച്ച് തുടയിൽ ഇടിച്ചു കൊണ്ടിരുന്ന എന്നെ നോക്കികൊണ്ട് അച്ഛൻ ചെറുതായി ചിരിച്ചിട്ട്
"എന്റെ പൊന്ന് ആദി നിന്റെ കാറിന്റെ ചില്ല് അടിച്ച് പൊട്ടിച്ചതിന് സംഗീതിനെ ഇടിച്ച് പഞ്ചറാക്കിയിട്ടും നിന്റെ ദേഷ്യം മാറിയില്ലേ ഇതുവരെ
നിന്റെ കാറിന്റെ ഗ്ലാസ്സ് എല്ലാം മാറ്റിയിട്ടിട്ട് നിനക്ക് എവിടെയാന്ന് വച്ചാ ഞാൻ അത് എത്തിച്ച് തന്നേക്കാം പോരേ?"
അച്ചൻ സിറ്റൗട്ടിൽ നിന്ന് വിളിച്ച് പറഞ്ഞു.

അച്ഛൻ പറഞ്ഞത് കേട്ട സന്തോഷത്തിൽ ഞാൻ തിരിച്ച് അച്ഛന്റെ അടുത്ത് ചെന്നിട്ട് "എന്നാ അച്ഛാ ഞങ്ങൾ ഇറങ്ങട്ടെ അവിടെ എത്തി കഴിഞ്ഞിട്ട് വിളിക്കാം.
ഞാൻ അച്ഛനെ കെട്ടി പിടിച്ചു കൊണ്ടാണ് യാത്ര പറഞ്ഞത്.
അച്ഛന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. അത് കുറച്ച് നേരം കൂടി നോക്കി നിന്നാൽ ഞാനും കരഞ്ഞു പോകുമെന്ന് തോന്നിയത് കൊണ്ട് ഞാൻ കാർ പോർച്ചിൽ കിടക്കുന്ന പുതിയ പോളോ കാറിന്റെ അടുത്തേയ്ക്ക് നീങ്ങി.
അവിടെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അനു കയറി ഇരിപ്പുണ്ട് ഡോറിനടുത്തായി എന്റെ അമ്മ മരുമോൾക്ക് എന്തൊക്കെയോ ഉപദേശമൊക്കെ കൊടുക്കുന്നുണ്ട്.
എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും എന്നെ ശരിക്കും നോക്കിക്കോളണം എന്നൊക്കെയാ പറയുന്നതെന്ന് മാത്രം കത്തി.
ഒടുക്കം ഞാൻ അമ്മയെ കെട്ടി പിടിച്ചിട്ട് " ഇറങ്ങട്ടെ അമ്മാ അവടെ എത്തിയിട്ട് വിളിക്കാം ഞാൻ"
അതോടെ അമ്മ ഏങ്ങലടിച്ച് കരഞ്ഞ് എന്റെ നെഞ്ചിൽ ചാരി നിന്നിട്ട്:
"നിങ്ങൾക്കുള്ള വീട് റെഡിയായിട്ടു ഞങ്ങൾ 3 ആളും അങ്ങോട്ട് വരുന്നുണ്ട്. അനൂനെ നോക്കിക്കോണെ".
അമ്മയുടെ കരച്ചിൽ കണ്ടതോടെ അത്ര നേരം കരയാതെ പിടിച്ച് നിന്ന എന്റെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങി.

ഞങ്ങളുടെ യാത്ര പറച്ചിലും കണ്ണ് നിറയുന്നതൊക്കെ കണ്ട് മാറി നിന്ന് കരഞ്ഞ് കൊണ്ടിരുന്ന അഞ്ജു ന്റെ അടുത്ത് ചെന്നിട്ട് ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട് " ഏട്ടൻ പോയിട്ടു വരാം മോളെ അവിടെ എത്തിയിട്ടു വിളിക്കാം ട്ടോ" അതോടെ അഞ്ജു എന്നെ കെട്ടി പിടിച്ചിട്ട് "ശരി ഏട്ടാ ഞാൻ വിളിച്ചോളാം രണ്ടാളെയും അനു ചേച്ചിയെ

💬 Comments

View all comments