0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 607

തന്നെ വാ പൊളിച്ച് നോക്കി നിൽപ്പുണ്ട്. ആൾകൂട്ടത്തിലേയ്ക്ക് ഒന്ന് കണ്ണോടിച്ചപ്പോൾ അവിടെ അനൂന്റെ അച്ഛൻ ഗോപാൽ അങ്കിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി അനൂന്റെ കൈയ്യിൽ മുറുക്കെ പിടിച്ച് നിൽപ്പുണ്ട്. അനൂന്നെ നോക്കിയ എന്റെ ചങ്ക് പിടഞ്ഞു. കരഞ്ഞ് കണ്ണ് തുടച്ചു കൊണ്ടിരിക്കയാണ് അവൾ.

വീട്ടിലിടാറുള്ള ഒരു ചാര നിറത്തിലുള്ള ഫ്രോക്ക് ആണ് അപ്പോൾ അവളുടെ വേഷം. എന്നെ കണ്ടതോടെ പെണ്ണിന്റെ കരച്ചിൽ കൂടി. ഞാൻ അനു കുട്ടിയോട് 'കരയല്ലേന്ന്' പതിയേ പറഞ്ഞ് കൊണ്ട് കൈ കൊണ്ട് കണ്ണീര് തുടയ്ക്കാൻ ആംഗ്യം കാണിച്ചു ഇത് ഞാൻ ഡീൽ ചെയ്തോളാമെന്ന് കൂടി കൈ കൊണ്ട് ആംഗ്യത്തിൽ കാണിച്ചതോടെ.പെണ്ണ് കണ്ണീര് തുടച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി 'ഇനി കരയൂലാട്ടോ ആദിയെന്ന്' പതിയെ പറഞ്ഞത് അവളുടെ ചുണ്ടനക്കത്തിൽ നിന്ന് എനിക്ക് മനസ്സിലായി.

വീണ്ടും ചില്ല് പൊട്ടി ചിതറുന്ന ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കിയ ഞാൻ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വീട്ടു മുറ്റത്ത് പാർക്ക് ചെയ്തിട്ടിരുന്ന എന്റെ സാൻട്രോ കാറിന്റെ ചില്ലുകളെല്ലാം ഒരു ഇരുമ്പ് വടി കൊണ്ട് അടിച്ചു പൊട്ടിച്ചു കൊണ്ടിരിക്കുന്ന സംഗീതിനെയാണ് ഞാൻ അവിടെ കണ്ടത്. അപ്പോഴുള്ള അവന്റെ മുഖ ഭാവം കണ്ട മാത്രയിൽ എനിക്ക് അവനെ ഒറ്റ കുത്തിന് കൊല്ലാനാ തോന്നിയത്.

ദേഷ്യം വന്ന് കൈ ചുരുട്ടി പിടിച്ച് നിന്ന എന്റെ അടുത്തേയ്ക്ക് അഞ്ജു വന്ന് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിട്ട് നിറഞ്ഞ കണ്ണുമായി "വേണ്ട ഏട്ടാ ഇപ്പോ ഏട്ടൻ പുറത്തേയ്ക്കു ഇറങ്ങേണ്ടാന്ന്" പറഞ്ഞ് എന്റെ കൈയ്യിൽ അമർത്തി പിടിച്ച് വിതുമ്പി.
ഞാൻ അതേ നിൽപ്പ് അവൻ കാറിന്റെ ചില്ലുകൾ ഓരോന്നായി അടിച്ചു പൊട്ടിച്ച് തീരുന്നത് വരെ നോക്കി നിന്നു. കാറിനോടുള്ള അവന്റെ അരിശം തീർന്ന് കഴിഞ്ഞപ്പോൾ അവൻ ആ ഇരുമ്പ് വടി കൈയ്യിൽ ചുഴറ്റി കൊണ്ട് അവൻ അച്ഛന്റെ നേരെ തിരിഞ്ഞു കൊണ്ട്: "ഡോ കാർന്നോരെ ചെക്കനെ മര്യാദയ്ക്ക് വളർത്തിക്കോളണം അല്ലേൽ ചെക്കൻ നാട്ടുകാരുടെ കൈയ്ക്ക് തീരും കേട്ടോടാ പെലയാടി മോനെ" ….!

അച്ഛനെ അവൻ വിളിച്ചത് കേട്ട് ദേഷ്യം ഇരച്ചു കയറി എന്റെ സകല നാഡീ ഞരമ്പുകളും വലിഞ്ഞു മുറുകി ദേഹം മൊത്തം പൊള്ളുന്ന പോലെ തോന്നി.
എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചിരുന്ന അഞ്ജുന്റെ കൈ എടുത്ത് മാറ്റി കൊണ്ട് "നീ വിട്ടേടി അഞ്ജു ഇന്ന് ഈ പുന്നാര

💬 Comments

View all comments