Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
മോന്റെ ശവം ഞാനീ മുറ്റത്ത് വീഴ്ത്തും" ഞാൻ ദേഷ്യം കൊണ്ട് അലറിയത് കേട്ട് എല്ലാരും എന്നെ ഭയപ്പാടോടെ നോക്കി. വീട്ടിൽ ഉടുക്കാറുള്ള ലുങ്കി മുണ്ട് മടക്കി കുത്തി അകത്തേയ്ക്ക് പാഞ്ഞ് കേറിയ ഞാൻ എന്റെ പഴയ ക്രിക്കറ്റ് ബാറ്റ് സ്റ്റോറിൽ നിന്നും തപ്പി എടുത്ത് വേഗത്തിൽ ഉമ്മറത്തേയ്ക്ക് കുതിച്ചു. ഉമ്മറത്തേയ്ക്ക് പാഞ്ഞ് ചെന്ന എന്നെ പിറകിൽ നിന്ന് കൈയ്യിൽ പിടിച്ച് വലിച്ച് നിറുത്തി കൊണ്ട് 'വേണ്ടോന്ന്' പറഞ്ഞ് കരഞ്ഞ് വിളിച്ചു കൊണ്ട് അമ്മയും അഞ്ജുവും കൂടി എന്നെ വട്ടം പിടിച്ചു.
"ദൈര്യമുണ്ടെങ്കിൽ ഇറങ്ങി വാടാ നായിന്റെ മോനേ വെറുതെ ഡയലോഗടിക്കാതെ" സംഗീത് വീണ്ടും എന്നെ വെല്ലുവിളിച്ചോണ്ടിരുന്നു. സംഗീതിനെ ആ സമയം 'ബിഗ് ബി' സിനിമയിൽ മമ്മൂട്ടിയുടെ അനിയനെ വെല്ലുവിളിച്ച് പുറത്തോട്ടിറക്കുന്ന സന്തോഷ് ജോഗിയെ പോലെയാണ് എനിക്ക് തോന്നിയത്.
അവന്റെ ആ കൊണച്ച ഡയലോഗ് കൂടി ആയപ്പോൾ സർവ നിയന്ത്രണവും വിട്ട ഞാൻ അഞ്ജൂന്റെയും അമ്മേടെയും പിടിയിൽ നിന്ന് കുതറി മുറ്റത്തേയ്ക്ക് ചാടിയിറങ്ങി. എന്റെ വരവ് കണ്ടതും അവൻ കൈയിൽ ഉണ്ടായിരുന്ന ഇരുമ്പ് വടി ഉയർത്തിയതേ അവന് ഓർമ്മ കാണു ഞാൻ കാലുയർത്തി കൊണ്ട് അവനെ നെഞ്ചിന് ചവിട്ടി വീഴ്ത്തി കൈയിലിരുന്ന ക്രിക്കറ്റ് ബാറ്റ് കൊണ്ട് ഞാനെന്റ ദേഷ്യം തീരുവോളം അവനെ തലങ്ങും വിലങ്ങും നിലത്തിട്ട് അടിച്ചു. എന്റെ അഴിഞ്ഞാട്ടം കണ്ട് പേടിച്ച അനു "ആദി പ്ലീസ്" ന്ന് പറഞ്ഞ് കരഞ്ഞതൊന്നും ആ നിമിഷം എന്റെ ചെവിയിൽ കയറിയില്ല. അവനെ അടിക്കുന്നത് കണ്ട് എന്റെ നേരെ പാഞ്ഞടുത്ത അവന്റെ കൂട്ടുകാർക്കും കൊടുത്തു ഞാൻ ബാറ്റ് വച്ച് നല്ലോണം. എങ്ങനെയൊക്കെയോ പിടഞ്ഞെഴുന്നേറ്റ അവൻമാർ എന്നെ പിറകിൽ നിന്ന് ചുറ്റി പിടിച്ച് വരിഞ്ഞു മുറുക്കി . ഇത് കണ്ട് അടി കൊണ്ട് വീണു കിടന്ന സംഗീത് ഒരു മരണ ചിരി ചിരിച്ച് താഴെ വീണു കിടന്ന ഇരുമ്പ് വടിയെടുത്ത് എന്റെ നേരെ നടന്ന് വന്നു. അവരുടെ ചുറ്റി പിടുത്തത്തിൽ അകപ്പെട്ട ഞാൻ അനങ്ങാൻ പറ്റാതെ നിന്നു പിടഞ്ഞു. "നീ തീർന്നെടാ പന്നിയെന്ന്" പറഞ്ഞ് സംഗീത് എന്റെ നേരെ ഇരുമ്പ് കമ്പി ഉയർത്തി. ആ നിമിഷം എല്ലാം അവസാനിക്കുമെന്ന് പേടിച്ച ഞാൻ അറിയാതെ കണ്ണടച്ചു നിന്നു. "ആാ " ന്ന് ഉറക്കെ അലറുന്ന ശബ്ദം കേട്ട് കണ്ണ് തുറന്ന് നോക്കിയ ഞാൻ കാണുന്നത് താഴെ വീണു കിടക്കുന്ന സംഗീതിനെയാണ്.
നോക്കുമ്പോൾ നിയാസ് എന്റെ മുൻപിൽ ഷർട്ടിന്റെ കൈയ്യൊക്കെ
💬 Comments
View all comments