0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 629

ആകെ വിഷമിച്ച പോലെയാ ഇരുപ്പ്.
അവളുടെ ആ മൂഡ് ഒന്ന് മാറ്റാനായി ഞാൻ കക്ഷിയെ തോണ്ടിയും ഇക്കിളിയാക്കിയൊക്കെ നോക്കിയിട്ടും പെണ്ണ് അത് പോലെ തന്നെ കണ്ണ് നിറച്ചിരുപ്പാണ്.
"എന്താടി ചേച്ചി ആകെ സാഡ് മൂഡിൽ ആണല്ലോ?"
ഞാൻ ഡ്രൈവിംഗിനിടെ അവളുടെ മുഖത്തേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു.
" ഒന്നൂല്യ ആദി ഓരോന്ന് ആലോചിപ്പോ കരച്ചിൽ വന്നതാ"
അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.

ഞാൻ വണ്ടി പതിയെ വേഗത കുറച്ചു കൊണ്ട് റോഡിന്റെ സൈഡ് ചേർത്ത് ഒതുക്കിയിട്ട് സീറ്റ് ബെൽറ്റ് ഊരി
പെണ്ണിന്റ നേരെ തിരിഞ്ഞിട്ട്:
"എന്റെ അനുകുട്ടി നീ ഇങ്ങനെ കരഞ്ഞ് കലങ്ങിയ മുഖവുമായി ഇരുന്നാൽ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാകൂല അതുകൊണ്ട് എന്താ കാര്യമെന്ന് പറ…"

അനു കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു തുടങ്ങി:
"രാവിലെ എന്റെ അച്ഛൻ പറഞ്ഞു കൊണ്ട് ഇറങ്ങി പോയത് നീയും കേട്ടതല്ലെ? ഇനി അവര് മരിച്ചാൽ പോലും കാണാൻ ചെല്ലണ്ടാന്ന്.
പിന്നെ ഞാൻ കാരണം കൊണ്ടല്ലെ എന്റെ ആദിയ്ക്ക് ഇപ്പോ വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം ഉപേക്ഷിച്ച് പോരേണ്ടി വന്നത്. അതൊക്കെ ആലോചിച്ചപ്പോ എനിക്കൊരു മനസ്സമാധാനം ഇല്ലാത്തത് പോലെ തോന്നി അതോണ്ടാ ഞാൻ"
പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞ് നിറുത്തി.

"എന്റെ അനു എനിക്കും വിഷമോണ്ട് ഓരോ കാര്യൊക്കെ ആലോചിക്കുമ്പോ എന്ന് വെച്ച് അത് തന്നെ ആലോചിച്ചിരുന്നാ നമ്മുക്ക് കരയാനേ നേരം കാണു. ഇപ്പോ എന്റെ ഏറ്റവും വലിയ സന്തോഷം എന്താന്ന് അറിയോ? അത് നീ എന്റെ കൂടെയുള്ളതാ"
ഞാൻ പെണ്ണിന്റെ ഒലിച്ചിറങ്ങിയ കണ്ണീര് തുടച്ച് കൊച്ച് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് സന്തോഷമായ പെണ്ണിന്റെ കരഞ്ഞ മുഖഭാവത്തിലും അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയായിരുന്നു. ഞാൻ അത് കുറച്ച് നേരം അത് അങ്ങനെ നോക്കിയിരുന്നു പോയി.

പെണ്ണ് "ആദി വാ നമ്മുക്ക് പോകണ്ടെന്ന്" പറഞ്ഞ് എന്റെ കൈയ്യിൽ തട്ടി വിളിച്ചപ്പോഴാ എനിക്ക് പരിസര ബോധം വന്നത്.

ഞാൻ വീണ്ടും സീറ്റ് ബെൽറ്റ് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട്

💬 Comments

View all comments