Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
ചെയ്തു.
പെണ്ണിനോടായി പറഞ്ഞു.
"ഇനി അങ്ങോട്ട് കരഞ്ഞ് സീനാക്കില്ലാ ലോ ഉറപ്പല്ലേ" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
ഇല്ലെന്ന അർത്ഥത്തിൽ അവൾ ചുമൽ കുലക്കിയിട്ട് ചിരിച്ചു.
പിന്നെ കാറിൽ പാട്ട് ഒക്കെ വച്ച് ചിരിച്ച് കളിച്ച് ഹാപ്പി മൂഡിൽ ആയിരുന്നു പിന്നെ അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര. തൃശൂർ ടോൾ പ്ലാസ കഴിഞ്ഞപ്പോൾ അനു എന്റെ കൈയ്യിൽ തോണ്ടിയിട്ട് പറഞ്ഞു:
"ആദി, എനിക്ക് കുറച്ച് ഡ്രസ്സ് എടുക്കണം ഇവിടെ ഏതേലും നല്ല കട കാണുമ്പോ ഒന്ന് നിർത്തിയെ. ഞാൻ
ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല വീട്ടീന്ന്"
പെണ്ണിനെ ഒന്ന് ചൊറിയാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു:
"റൂമിൽ എത്തിയാൽ നിന്നെ തുണി ഉടക്കാൻ സമ്മതിക്കൂല മോളെ
പിന്നെ പുറത്തിറങ്ങുമ്പോ ഇടാൻ ഇപ്പോ ഇട്ടിരിക്കുന്ന ഈ ചുരിദാറ് പോരേ?" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അയ്യടാ മോനേ നീ മര്യാദയ്ക്ക് പറഞ്ഞതങ്ങ് കേട്ടോളൂട്ടോ" അനു എന്റെ കൈയ്യിൽ പിച്ചി പറിച്ചിട്ട് പറഞ്ഞു.
അവള് പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ അവളോട് :
"നീ എന്താടി അനു കഴിഞ്ഞ ജന്മത്തിൽ വല്ല പൂച്ചയായിരുന്നോ എന്ത് പറഞ്ഞാലും ഈ മാന്തലും പിച്ചലും എന്റെ കൈയ്യീന്ന് തിരിച്ച് കിട്ടണ വരെ ഉണ്ടാവും ഇത്"
"ഓ പിന്നെ " പെണ്ണ് ഞാൻ പറഞ്ഞതിനെ തള്ളി കളഞ്ഞു കൊണ്ട് സീറ്റിൽ ചാരി ഇരുന്നു.എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി.
"ആദി മോനെ ശരിക്കുമൊന്ന് ശ്രദ്ധിച്ചോളണെന്നാ അമ്മ പറഞ്ഞത് സോ എനിക്ക് എന്റെ ആദി കുട്ടനെ മാന്തേം പിച്ചുകയും ഒക്കെ ചെയ്യാം".
പെണ്ണ് നമ്മളെ അടക്കി ഭരിക്കാൻ പോകുന്നെന്ന സൂചനയൊക്കെ തന്നു തുടങ്ങിയെന്ന് മനസ്സിലായ ഞാൻ:
"എടീ ചേച്ചി പെണ്ണെ നീ ഭരണം തുടങ്ങീ ലേ" ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.
"ആ തുടങ്ങി" പെണ്ണ് അപ്പോ തന്നെ മറുപടിയും തന്നു.
"ദേ ആദീ കല്യാൺ സിൽക്ക്സ് ഇവിടെ നിറുത്ത് നമുക്ക് ഇവിടെന്ന് എടുക്കാം ഡ്രസ്സ്"
പെണ്ണ് സംസാരത്തിനിടയിൽ ഡ്രസ്സ് എടുക്കണമെന്ന ഓർമ്മ വന്നപ്പോൾ കടയുടെ അടുത്തത്താറായപ്പോൾ ചൂണ്ടി കാണിച്ചു കൊണ്ട് എന്റെ കൈയ്യിൽ തട്ടി പറഞ്ഞു.
ഞാൻ കാർ കടയുടെ
💬 Comments
View all comments