Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
മുൻപിലേയ്ക്ക് കയറ്റി നിറുത്തി ഞങ്ങൾ പുറത്തിറങ്ങിയ ഉടനെ കടയിലെ സെക്യൂരിറ്റി കാറിന്റെ കീ വാങ്ങിയിട്ട് കാർ അടിയിലുള്ള ബേസ്മെന്റിൽ പാർക്ക് ചെയ്യാനായി കൊണ്ട് പോയി.
കയറി ചെന്ന ഉടനെ കടയിലെ ഒരു ലേഡീസ് സ്റ്റാഫ് വന്ന് ഏത് ഡ്രസ്സാണ് എടുക്കുന്നതെന്ന് ചോദിച്ചപ്പോൾ ലേഡീസ് സെക്ഷൻ എവിടെയാണെന്ന് അനു ചോദിച്ചപ്പോൾ മൂന്നാം നിലയിലാണെന്ന് അവർ മറുപടി പറഞ്ഞു. "നീ പോയി എടുത്തിട്ട് വാ ഞാൻ ഇവിടെ വെയ്റ്റ് ചെയ്യാമെന്ന്" പറഞ്ഞ് സോഫയിൽ പോയി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് അവൾ "പറ്റില്ല ആദീം എന്റെ ഒപ്പം വരണം" പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
നേരത്തെ കരഞ്ഞ് കണ്ണ് കലങ്ങി ഇരുന്നിരുന്ന കാര്യം ഓർത്തപ്പോൾ പാവം തോന്നിയ ഞാൻ എഴുന്നേറ്റു പെണ്ണിന്റെ ഒപ്പം ചെന്നു. എന്റെ വലത് കൈയ്യിൽ അവളുടെ ഇടം കൈ ചേർത്ത് പിടിച്ചാണ് ഞങ്ങൾ മുകളിലേയ്ക്കുള്ള നിലയിലേയ്ക്ക് എസ്കലേറ്റർ വഴി കയറിയത്.
ലേഡീസ് സെക്ഷനിൽ എത്തിയപ്പോൾ
അവൾ ചുരിദാറുകൾ എവിടെയാണെന്ന് സെയിൽസ് ഗേൾസിനോട് ചോദിച്ചിട്ട് എന്നെം വലിച്ചു കൊണ്ട് അങ്ങോട്ടെയ്ക്ക് പോയി. ഞങ്ങൾ രണ്ടാളും കൈ പിടിച്ച് നടക്കുന്നത് കണ്ട് സെക്ഷനിൽ ഉണ്ടായ ആളുകളൊക്കെ ഞങ്ങളെ നോക്കുന്നുണ്ട് എനിക്കാണേൽ അത് കണ്ടിട്ട് നാണമാവുന്നുണ്ട്. പക്ഷേ കൈ വിടീപ്പിച്ചാൽ പെണ്ണ് പിണങ്ങുമെന്നുള്ളത് കൊണ്ട് ഞാൻ അവളോടൊപ്പം തന്നെ അങ്ങനെ നടന്നു. ഞങ്ങളെ കണ്ടാൽ പ്രായ വ്യത്യാസം തോന്നാത്തതു ഒരനുഗ്രഹമായത് കൊണ്ട് ഇങ്ങനെയുള്ള ഒട്ടിയുള്ള നടപ്പ് കണ്ട് തന്നെ ആളുകൾ മനസ്സിലാക്കിക്കോളും ഞങ്ങൾ പുതിയതായി കല്യാണം കഴിഞ്ഞ ആളുകളാണെന്നത്. ചുരിദാറുകൾ അടക്കി വെച്ചിരുക്കുന്ന സെഷനിൽ എത്തിയപ്പോഴാ അവർ എന്റെ കൈയ്യിലുള്ള പിടി വിട്ടത്.
"ആദി ഇതെങ്ങനെയുണ്ട് കൊള്ളാമോ? എനിക്ക് മാച്ചാണോന്ന്" ഒക്കെ ചോദിച്ച് പിന്നെ ഓരോരോ ചുരിദാറുകൾ എടുത്ത് കണ്ണാടിയുടെ മുൻപിൽ പോയി എന്നെ കൊണ്ട് മാർക്ക് ഇടീപ്പിക്കലായിരുന്നു പിന്നെ അവളുടെ പരിപാടി.
ഒടുവിൽ 7 ചുരിദാറുകൾ കക്ഷി പാക്ക് ചെയ്യിപ്പിച്ചു. അതിൽ 4 എണ്ണവും ഞാൻ തന്നെയാ സെലക്ട് ചെയ്തത്. പിന്നെ അനു കുട്ടിയ്ക്ക് ഏറ്റവും ഇഷ്ടം ഫ്രോക്കുകൾ ആണ് അതും ഒരു അഞ്ചാറ് എണ്ണം എടുത്തു.
💬 Comments
View all comments