Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
തന്നെയുള്ള ഏതേലും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് റിസോർട്ടിലേയ്ക്ക് തിരിക്കാമെന്ന് തീരുമാനിച്ച ഞങ്ങൾ അത്യാവശ്യം നല്ല ഒരു വെജിറ്റേറിയൻ ഹോട്ടൽ കണ്ടപ്പോൾ അവിടെ കയറി മസാല ദോശ കഴിച്ച് പുറത്തിറങ്ങി. തൃശൂര് നിന്ന് എത്രയും പെട്ടെന്ന് റിസോർട്ട് പിടിക്കണം അതുകൊണ്ട് കാർ അത്യാവശ്യം സ്പീഡിൽ തന്നെ ഞാൻ പായിച്ചു വിട്ടു. അനു ഭക്ഷണം കഴിച്ച് കാറിൽ കയറിയപ്പോൾ തൊട്ട് ഉറക്കം പിടിച്ചിട്ടുണ്ട്. സീറ്റ് പിറകിലോട്ട് ചായ്ച്ച് വച്ചാണ് കക്ഷിയുടെ കിടപ്പ്. ഉറങ്ങിക്കോട്ടെന്ന് കരുതി ഞാൻ പിന്നെ കാറിൽ പാട്ട് ഒന്നും വച്ചില്ല. എനിക്കും നല്ല ക്ഷീണമുണ്ട് എങ്ങനേലും റിസോർട്ടിൽ എത്തി കിട്ടിയാൽ മതിയെന്നാണ് മനസ്സിൽ അത്രത്തോളം ഇന്നത്തെ ദിവസം ക്ഷീണിപ്പിച്ചിട്ടുണ്ട്. അങ്ങനെ രണ്ടു മണിക്കൂർ കൊണ്ട് കാർ പാലക്കാടെത്തി ഇനി റിസോർട്ടിലേയ്ക്കുള്ള വഴി ഗൂഗിൾ മാപ്പിൽ നോക്കി പോകാമെന്ന് കരുതി മൊബൈൽ എടുത്ത് മാപ്പിൽ സ്ഥലം സെറ്റ് ചെയ്ത് ഓടിച്ചു തുടങ്ങി പാലക്കാട് ടൗണിൽ നിന്ന് ഏതാണ്ട് 20 മിനിറ്റേ
റിസോർട്ടിലേയ്ക്കുളളൂ എന്നാണ് മാപ്പിൽ കാണിക്കുന്നത്. മാപ്പ് ഇട്ട് വണ്ടിയോടിച്ച് പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ ചെറിയ ഊട് വഴികളിൽ കൂടി ചുറ്റിച്ചാണ് അവസാനം റെയ്മണ്ട് റിസോർട്ടിൽ എത്തിയത്. റിസോർട്ടിന്റെ പേര് പോലെ നല്ല ഗംഭീരം തന്നെ ആണ് പരിസരവും ഗേറ്റിൽ നിന്ന് ഏതാണ്ട് ഒരു അര കിലോമീറ്റർ ഓടിച്ചാണ് പ്രധാന ബിൽഡിംഗിൽ എത്തിയത്. അവിടത്തെ പാർക്കിംഗിൽ കാർ നിർത്തി ഞാൻ അനുവിനെ കുലുക്കി വിളിച്ചു "അനു കുട്ടി എഴുന്നേൽക്കഡി സ്ഥലമെത്തി"
പക്ഷേ പെണ്ണുണ്ടോ ഏഴുന്നേൽക്കുന്നു ക്ഷീണം കാരണം നല്ല ഉറക്കത്തിൽ തന്നെയാ.
പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് കുറച്ച് മുൻപ് ഹോട്ടലിൽ കയറിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് അതിൽ നിന്ന് കുറച്ചു വെള്ളം കൈയ്യിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു അതോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പെണ്ണ് അസ്വസ്ഥതയോടെ "എന്ത് പണിയാ ആദീ നീ കാണിച്ചേന്ന്" പറഞ്ഞ് മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്വിച്ചിൽ ഞെക്കിയിട്ട് ചാഞ് കിടന്ന സീറ്റ് നേരെയാക്കി. ഷാൾ കൊണ്ട് മുഖമൊക്കെ ശരിക്കുമൊന്ന് തുടച്ചിട്ട്
💬 Comments
View all comments