Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
വെള്ളം കുടഞ്ഞതിനു എന്റെ കൈയ്യിൽ നല്ലോണം പിച്ചിയാണ് കക്ഷി ദേഷ്യം തീർത്തത്.
കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ വരുന്ന വഴി വാങ്ങിച്ച ഡ്രസ്സുകളുടെ കവറും പിന്നെ വീട്ടിൽ നിന്ന് ഞാൻ ഡ്രസ്സൊക്കെ എടുത്തു വെച്ച ട്രോളി ബാഗും അതിനോടൊപ്പം അച്ഛൻ പുറത്ത് പോകുമ്പോൾ കൊണ്ടുപോകാറുള്ള ഒരു ഓഫീസ് ബാഗും അനു കൈയ്യിൽ എടുത്ത് പുറത്തിറങ്ങി. അനുവിന്റെ കൈയ്യിലുള്ള ബാഗ് ഇറങ്ങുന്ന സമയം അമ്മ അവളുടെ കൈയ്യിൽ കൊണ്ട് വന്ന് ഏൽപ്പിച്ചതാണ് അതിലെന്താണെന്ന് ഇത് വരെ നോക്കിയില്ല ഞങ്ങൾ.
അങ്ങനെ സാധനങ്ങൾ എല്ലാം എടുത്ത ശേഷം കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ എത്തി അവിടെ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്ന പയ്യൻ മാത്രമേ റിസപ്ഷനിൽ ഉണ്ടായിരുന്നുള്ളൂ അവനോട് വിനോദ് ഏട്ടനെ അന്വേഷിച്ചതോടെ കക്ഷി ചിരിച്ചു കൊണ്ട് നിങ്ങൾ ആലുവയിൽ നിന്ന് വരുന്നതാണോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞതോടെ അവൻ റിസപ്ഷൻ ക്യാബിനിൽ നിന്ന് ഞങ്ങൾക്കരിലേയ്ക്ക് വന്നിട്ട് പറഞ്ഞു:
"നിങ്ങൾ രണ്ടാളും സ്പെഷ്യൽ ഗെസ്റ്റുകളണെന്നാണ് വിനോദ് സാർ പറഞ്ഞത്. അതുകൊണ്ട് നിങ്ങളെ കാര്യമായി നോക്കി കൊള്ളാൻ പറഞ്ഞാണ് പുള്ളി പോയത്. നാളെ രാവിലെ കക്ഷി നിങ്ങളെ വന്ന് കാണുമെന്ന കാര്യം എന്നോട് പറഞ്ഞേൽപ്പിച്ചാണ് പുളളി പോയത്. കോട്ടെജ് ഞാൻ കാണിച്ചു തരാം"
അവൻ ഞങ്ങൾക്കു മുൻപിൽ നടന്നു.
കോട്ടെജ് എത്തിയപ്പോൾ അവൻ കൈയ്യിലുള്ള ചിപ്പ് പതിപ്പിച്ച കാർഡ് വച്ച് ഡോർ ഓപ്പൺ ചെയ്തു തന്നിട്ട് കാർഡ് എന്റെ കൈയ്യിൽ തന്ന ശേഷം അനുവിനെ ഒന്ന് പാളി നോക്കിയിട്ട് നടന്ന് നീങ്ങി. കോട്ടേജിന്റെ അകത്ത് കയറിയ ഞങ്ങൾ ഡോർ ലോക്ക് ചെയ്തിട്ട് ലൈറ്റിന്റെ സ്വിച് ഒരു വിധം കണ്ടു പിടിച്ച് ലൈറ്റ് എല്ലാം ഓൺ ചെയ്തു. ശേഷം ബെഡ് റൂമിലോട്ട് നടന്നു നല്ല പോഷ് സെറ്റപ്പുള്ള ഫർണീഷ്ഡ് കോട്ടെജ് ആണ് ഞങ്ങളുടെത്.
ഒരു കൊച്ചു വീടാണെന്ന് പറയുന്നതാകും ശരി. മുകളിലൊക്കെ വെള്ള നിറത്തിൽ ജിപ്സം വർക്ക് ചെയ്ത് അതിൽ എൽ.ഇ.ഡി ലൈറ്റാണ് മൊത്തം ഘടിപ്പിച്ചിരിക്കുന്നത്. ബെഡ് റൂമിൽ എത്തിയ ഞങ്ങൾ കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ ഒക്കെ താഴെ ഒരു മൂലയിൽ വെച്ചിട്ട് നല്ല ക്ഷീണം കാരണം
💬 Comments
View all comments