0%

Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]

Author : ????? ? ? Read All Parts 1.6K

ഒന്ന് ശ്രദ്ധിച്ചോണെ" ഞാൻ ഇടറിയ സ്വരത്തിൽ പറഞ്ഞ് അവനെ കെട്ടി പിടിച്ചു.
"അത് നീ പറഞ്ഞിട്ട് വേണോ അതൊക്കെ ഞാൻ നോക്കിക്കോളാം. റിസോർട്ടിൽ നിങ്ങൾ രണ്ടാളും വൈകീട്ടത്തേയ്ക്ക് എത്തും എല്ലാ കാര്യങ്ങളും റെഡിയാക്കിക്കോളാൻ പറഞ്ഞ് ഞാൻ വിനോദ് ഏട്ടന് വിളിച്ച് പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്കുള്ള വീടും പുള്ളി തന്നെ സെറ്റാക്കി തരും. ഇനി വൈകണ്ട അവിടെ വരെ ഡ്രൈവ് ചെയ്യേണ്ടതല്ലെ എന്നാൽ നീ സ്ക്കൂട്ട് ആയിക്കോ".
നിയാസ് കെട്ടി പിടുത്തത്തിൽ നിന്ന് അകന്ന് മാറിയിട്ട് പറഞ്ഞു.

ഞാൻ നിയാസിനോടും എല്ലാരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് കാറിൽ കയറി. അനുവിനെ നോക്കിയപോൾ കക്ഷി ചെറുതായി കണ്ണൊക്കെ തുടക്കുന്നുണ്ട്. ഞാൻ എന്താന്ന് ചോദിച്ചപ്പോൾ "ഒന്നൂല്യ ആദീ" ന്ന് പറഞ്ഞ് തുവാല കൊണ്ട് കണ്ണ് തുടക്കുന്നുണ്ട്.

ഞാൻ കാറിന്റെ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം കാർ സ്റ്റാർട്ടാക്കി പോർച്ചിന് വെളിയിലിറക്കി. കാർ മുന്നോട്ട് നീങ്ങും തോറും ഡ്രൈവർ സൈഡിലെ കണ്ണാടിയിൽ നോക്കിയപ്പോൾ എല്ലാരും ഞങ്ങളുടെ കാർ നോക്കി നിൽക്കുന്ന കാഴ്ച വീടിന്റെ ഗേറ്റ് വരെ കണ്ടു. പുതിയ കാറിൽ ഇങ്ങനെയൊരു യാത്ര പോകേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല എല്ലാം വിധി തന്നെ അല്ലാതെ എന്താ പറയാ…….
കാർ ആലുവ ടൗണിൽ എത്തിയതോടെ ഞാൻ അത്യാവശ്യം വേഗത്തിൽ തന്നെ പായിച്ച് വിട്ടു. അനു കാറിൽ കയറിയപ്പോൾ മുതൽ ഒന്നും മിണ്ടിയിട്ടില്ല ആകെ വിഷമിച്ച പോലെയാ ഇരുപ്പ്.
അവളുടെ ആ മൂഡ് ഒന്ന് മാറ്റാനായി ഞാൻ കക്ഷിയെ തോണ്ടിയും ഇക്കിളിയാക്കിയൊക്കെ നോക്കിയിട്ടും പെണ്ണ് അത് പോലെ തന്നെ കണ്ണ് നിറച്ചിരുപ്പാണ്.

💬 Comments

View all comments