Chapter Title : ഒളിച്ചോട്ടം 2 [KAVIN P.S]
ഞാൻ അനുവിനെ കുലുക്കി വിളിച്ചു "അനു കുട്ടി എഴുന്നേൽക്കഡി സ്ഥലമെത്തി"
പക്ഷേ പെണ്ണുണ്ടോ ഏഴുന്നേൽക്കുന്നു ക്ഷീണം കാരണം നല്ല ഉറക്കത്തിൽ തന്നെയാ.
പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് കുറച്ച് മുൻപ് ഹോട്ടലിൽ കയറിയപ്പോൾ വാങ്ങിയ മിനറൽ വാട്ടർ ബോട്ടിൽ എടുത്ത് അതിൽ നിന്ന് കുറച്ചു വെള്ളം കൈയ്യിൽ എടുത്ത് അവളുടെ മുഖത്തേയ്ക്ക് കുടഞ്ഞു അതോടെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ പെണ്ണ് അസ്വസ്ഥതയോടെ "എന്ത് പണിയാ ആദീ നീ കാണിച്ചേന്ന്" പറഞ്ഞ് മുഖത്ത് വീണ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന സ്വിച്ചിൽ ഞെക്കിയിട്ട് ചാഞ് കിടന്ന സീറ്റ് നേരെയാക്കി. ഷാൾ കൊണ്ട് മുഖമൊക്കെ ശരിക്കുമൊന്ന് തുടച്ചിട്ട് വെള്ളം കുടഞ്ഞതിനു എന്റെ കൈയ്യിൽ നല്ലോണം പിച്ചിയാണ് കക്ഷി ദേഷ്യം തീർത്തത്.
കാറിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഞങ്ങൾ വരുന്ന വഴി വാങ്ങിച്ച ഡ്രസ്സുകളുടെ കവറും പിന്നെ വീട്ടിൽ നിന്ന് ഞാൻ ഡ്രസ്സൊക്കെ എടുത്തു വെച്ച ട്രോളി ബാഗും അതിനോടൊപ്പം അച്ഛൻ പുറത്ത് പോകുമ്പോൾ കൊണ്ടുപോകാറുള്ള ഒരു ഓഫീസ് ബാഗും അനു കൈയ്യിൽ എടുത്ത് പുറത്തിറങ്ങി. അനുവിന്റെ കൈയ്യിലുള്ള ബാഗ് ഇറങ്ങുന്ന സമയം അമ്മ അവളുടെ കൈയ്യിൽ കൊണ്ട് വന്ന് ഏൽപ്പിച്ചതാണ് അതിലെന്താണെന്ന് ഇത് വരെ നോക്കിയില്ല ഞങ്ങൾ.
അങ്ങനെ സാധനങ്ങൾ എല്ലാം എടുത്ത ശേഷം കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ എത്തി അവിടെ ഒരു പത്തിരുപത് വയസ്സ് തോന്നിക്കുന്ന പയ്യൻ മാത്രമേ റിസപ്ഷനിൽ ഉണ്ടായിരുന്നുള്ളൂ അവനോട് വിനോദ് ഏട്ടനെ അന്വേഷിച്ചതോടെ കക്ഷി ചിരിച്ചു കൊണ്ട് നിങ്ങൾ ആലുവയിൽ നിന്ന് വരുന്നതാണോന്ന് ചോദിച്ചു. അതെയെന്ന് പറഞ്ഞതോടെ അവൻ റിസപ്ഷൻ
💬 Comments
View all comments